മമ്മൂട്ടി ഫാന്‍സ് പൊളിയാണ്!- തിരക്കഥാകൃത്തിന്റെ വാക്കുകള്‍ വൈറലാകുന്നു
ഇത്രയും ഡെഡിക്കേറ്റെഡ് ആയ ഫാന്‍സ് വേറെയാര്‍ക്കുമില്ല!...
ചെറുപ്പം മുതല്‍ക്കേ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും സിനിമകള്‍ കണ്ട് വളര്‍ന്നവരാണ് ഇപ്പോഴത്തെ തലമുറ. അവരുടെ സിനിമകളും സാമൂഹിക പ്രവര്‍ത്തനങ്ങളുമെല്ലാം കണ്ട് ആരാധന തോന്നാത്തവരാരുണ്ട്?. മലയാളത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ളത് ആരാണെന്ന് ചോദിച്ചാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ പേരുകളാവും എല്ലാവരും പറയുക.
ഇതില്‍ അപ്ഡേറ്റഡ് ആകുന്ന ഫാന്‍സ് മമ്മൂട്ടിയുടെത് തന്നെ. ഇത് മമ്മൂട്ടിയുടെ പരോളിനെ തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുരയുടെ വാക്കുകളാണ്. ‘ഇത്രയും ഡെഡിക്കേറ്റഡായ ആരാധകരുള്ള താരം മമ്മൂക്ക മാത്രമാണ്. മമ്മൂക്ക എത്ര അപ്‌ഡേറ്റ് ആയിരിക്കുന്നുവോ അതുപോലെ തന്നെയാണ് ഇക്കയുടെ ഫാന്‍സും‘ എന്ന് അജിത്ത് പറയുന്നു.
ഒരു തട്ടിക്കൂട്ട് ഫാന്‍സ് അല്ല മമ്മൂട്ടിക്കുള്ളത്. അവരെല്ലാം കഴിവുള്ളവരാണെന്നും മമ്മൂട്ടിയുടെ എല്ലാ സിനിമകള്‍ക്കും അവര്‍ നല്ല പിന്തുണയാണ് നല്‍കുന്നതെന്നും അജിത് പറയുന്നു. ഫാന്‍സ് ഗ്രൂപ്പുകള്‍ തമ്മിലുള്ള അടിപിടികളും മറ്റുള്ള പ്രശ്‌നങ്ങളിലൂടെയും സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന് ഒരിക്കലും കഴിയില്ലെന്നും അജിത് ഫിലിമി ബീറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.