Webdunia - Bharat's app for daily news and videos

Install App

Bramayugam: ബിഗ് ബജറ്റ് സിനിമ, ക്വാളിറ്റി അപ്‌ഡേറ്റ്‌സ്; ഇതൊക്കെ ഉണ്ടായിട്ടും നേരാവണ്ണം പ്രൊമോഷന്‍ ഇല്ല, ആന്റോ ജോസഫിനെ വിമര്‍ശിച്ച് മമ്മൂട്ടി ആരാധകര്‍

സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്

രേണുക വേണു
വ്യാഴം, 8 ഫെബ്രുവരി 2024 (09:55 IST)
Bramayugam: രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15 നു തിയറ്ററുകളിലെത്തുകയാണ്. വെറും ഒരാഴ്ച മാത്രമാണ് റിലീസിനു അവശേഷിക്കുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടവിധം പ്രൊമോഷന്‍ നല്‍കുന്നില്ലെന്ന് മമ്മൂട്ടി ആരാധകരുടെ വിമര്‍ശനം. ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. ബിഗ് ബജറ്റ് ചിത്രമായിട്ടും സിനിമയ്ക്ക് ലഭിക്കേണ്ട പബ്ലിസിറ്റി നല്‍കാന്‍ ആന്‍ മെഗാ മീഡിയ തയ്യാറാകുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 
സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സാധാരണ പ്രേക്ഷകരെ അടക്കം ഞെട്ടിക്കുന്ന തരത്തിലാണ് പല അപ്‌ഡേറ്റുകളും പുറത്തുവന്നത്. എന്നിട്ടും അതിനു യോജിക്കുന്ന രീതിയില്‍ പ്രൊമോഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയ്ക്കു പുറത്തുള്ള ആളുകള്‍ക്ക് ഈ സിനിമയെ കുറിച്ച് അറിയണമെങ്കില്‍ കൂടുതല്‍ പ്രൊമോഷന്‍ ആവശ്യമാണെന്നും ആരാധകര്‍ പറയുന്നു. 
 
ഇന്ത്യയില്‍ കേരളത്തിനു പുറത്ത് ചിത്രത്തിന്റെ വിതരണം എപി ഇന്റര്‍നാഷണലിനാണ്. ഓവര്‍സീസില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും. കേരളത്തില്‍ മാത്രമാണ് ആന്‍ മെഗാ മീഡിയ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

P Jayachandran: ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

അടുത്ത ലേഖനം
Show comments