‘ഇക്കാര്യത്തിൽ ഇവർ ഒറ്റക്കെട്ടാണ്’ - മോഹൻലാലിന് പിന്തുണയുമായി മമ്മൂട്ടി ഫാൻസും
‘ വീ സപ്പോർട്ട് മോഹൻലാൽ’ - മമ്മൂട്ടി ഫാൻസ് പറയുന്നു
Publish Date: Sat, 30 Jun 2018 (11:25 IST)
Updated Date: Sat, 30 Jun 2018 (11:28 IST)
നടി ആക്രമിക്കപ്പെട്ട കേസ് നിലനിൽക്കേ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കേ മോഹൻലാൽ ഫാൻസിന് കട്ട സപ്പോർട്ടുമായി മമ്മൂട്ടി ഫാൻസ് രംഗത്ത്.
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നതോടെ താരത്തെ അനുകൂലിച്ച് മമ്മൂട്ടി ഫാന്‍സും രംഗത്തെത്തിയ കാഴ്ചയാണ് കാണുന്നത്.
മോഹന്‍ലാല്‍ ഫാൻസിനൊപ്പമാണ് മമ്മൂട്ടി ഫാന്‍സും. ‘വി സപ്പോര്‍ട്ട് മോഹന്‍ലാല്‍’ എന്ന പോസ്റ്ററുമായി കൊച്ചിയില്‍ പ്രകടനം നടത്തിയവരിൽ മമ്മൂട്ടി ഫാൻസുമുണ്ട്. സവിതാ തിയറ്ററിന് സമീപത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്.
ഒരാളെ മാത്രം വേട്ടായടുന്ന സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന് ഫാന്‍സ് അസോസിയേഷനുകള്‍ ആരോപിക്കുന്നു.