Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bramayugam: ഭ്രമയുഗത്തിന്റെ ചെലവ് 28 കോടി ! ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലിക്കാവുമോ?

ഭ്രമയുഗത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്

Bramayugam, Mammootty, Bramayugam Film Review, Mammootty Films 2024

രേണുക വേണു

, തിങ്കള്‍, 5 ഫെബ്രുവരി 2024 (10:55 IST)
Bramayugam

Bramayugam: മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15 നു തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. 28 കോടിയാണ് ചിത്രത്തിന്റെ ചെലവ്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു. പബ്ലിസിറ്റിക്ക് പുറമേ 28 കോടിക്ക് അടുത്ത് ചെലവ് വന്നെന്നാണ് ചക്രവര്‍ത്തി രാമചന്ദ്രയുടെ കമന്റ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിലാണ് ചിത്രം റിലീസ് ചെയ്യുക. 'ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം അനുഭവിച്ചറിയുക' എന്നാണ് മമ്മൂട്ടിയുടെ വാക്കുകള്‍. 
 
ഭ്രമയുഗത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഭ്രമയുഗത്തിന്റെ ദൈര്‍ഘ്യം. കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കുഞ്ചമന്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ 50 മിനിറ്റ് ദൈര്‍ഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്. 
 
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സീസ് ഇട്ടിക്കോര എന്ന ജനപ്രിയ നോവലിലൂടെ ശ്രദ്ധേയനായ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി 15 ന് ചിത്രം തിയറ്ററുകളിലെത്തും. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ചെലവേറിയ ചിത്രമായി ഭ്രമയുഗം,ഭയപ്പെടുത്താന്‍ കോടികള്‍ മുടക്കിയുള്ള പരീക്ഷണം, കേരളത്തില്‍ 300 കൂടുതല്‍ തിയറ്ററുകളില്‍ റിലീസ്