Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മമ്മൂട്ടിയുടെ 'പുഴു' ഡയറക്ട് ഒ.ടി.ടി. റിലീസിന്; തിയറ്ററുകളിലേക്കില്ല

Puzhu
, തിങ്കള്‍, 17 ജനുവരി 2022 (09:53 IST)
മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആയി 'പുഴു എത്തും. നവാഗതയായ രതീന സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഴു'. സിനിമയുടെ പോസ്റ്ററുകളും ടീസറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യ വാരത്തിലോ പുഴു ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ എത്തിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആമസോണ്‍ പ്രൈം, സോണി ലിവ്, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളില്‍ ഏതെങ്കിലും ഒന്നിലാകും സിനിമ റിലീസ് ചെയ്യുക. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
 
കോവിഡ് ബാധിതനായ മമ്മൂട്ടി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തിയ ശേഷമായിരിക്കും സിനിമയുടെ പ്രചാരണ പരിപാടികള്‍ നടക്കുക. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് പുഴുവിലേതെന്ന് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
മമ്മൂട്ടിയുടെ മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാന്റെ വിതരണ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് 'പുഴു' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാഗ്യം പരീക്ഷിക്കാന്‍ പേര് മാറ്റി നടി ലെന; ഇനിമുതല്‍ Lena അല്ല !