Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണവും പ്രശസ്തിയും വർധിക്കുമ്പോൾ സൗന്ദര്യവും കൂടും, പ്രസവിച്ചിട്ടുമില്ല; മമ്മൂട്ടിക്കെതിരെ സീമയുടെ പരാമർശം

സുന്ദരനായിരിക്കുവാൻ മമ്മൂട്ടിക്ക് പണമുണ്ട്, പ്രശസ്തിയുണ്ട്: സീമ

പണവും പ്രശസ്തിയും വർധിക്കുമ്പോൾ സൗന്ദര്യവും കൂടും, പ്രസവിച്ചിട്ടുമില്ല; മമ്മൂട്ടിക്കെതിരെ സീമയുടെ പരാമർശം
, വ്യാഴം, 24 നവം‌ബര്‍ 2016 (15:11 IST)
മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് അറിയാൻ പലരും ശ്രമിച്ചതാണ്. ഇക്കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളാണ് ഉള്ളതും. ചോദിക്കുന്നവരോട് ഭക്ഷണവും വ്യായാമവുമാണ് അതിന്റെ കാരണമെന്ന് മെഗാസ്റ്റാർ പറയാറുണ്ട്. ഇപ്പോഴിതാ നടി സീമ അദ്ദേഹത്തിന്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ദേയമാകുന്നു. ഒരു ചാനൽ പരിപാടിക്കിടെയാണ് സീമയുടെ പരാമർശം.
 
പണവും പ്രശസ്തിയും വരുമ്പോൾ ഓട്ടോമാറ്റിക്കായി കുടുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം. പിന്നെ, ആണുങ്ങൾ പ്രസവിക്കാറുമില്ലല്ലോ എന്നും സീമ പറയുന്നു. സീമയും ജയനും അഭിനയിച്ച് അവിസ്മരണീയമാക്കിയ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ എന്ന ഗാനം, വെനിസിലെ വ്യാപാരി എന്ന ചിത്രത്തില്‍ മമ്മൂട്ടി പാടി അഭിനയിച്ചിരുന്നു. ആ പാട്ട് മമ്മൂട്ടി കുളമാക്കി എന്നും സീമ പറയുന്നു.
 
സീമ മമ്മൂട്ടിയെ കുറിച്ച് കടുപ്പത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, അയ്യോ മമ്മൂക്ക കേള്‍ക്കണ്ട എന്ന് അവതാരക റിമി ടോമി പറഞ്ഞു. മമ്മൂട്ടി കേള്‍ക്കട്ടെ, കേട്ടാല്‍ എന്താണ് കുഴപ്പം എന്നായിരുന്നു അപ്പോള്‍ സീമയുടെ പ്രതികരണം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സീമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോപ്പില്‍ ജോപ്പന്‍ ഒരു തുടക്കം മാത്രം!