Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്റ്റർപീസ് അണിയറ പ്രവർത്തകർ ചതിച്ചു - റീത്തുമായി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ

മാസ്റ്റർപീസ് ബഹിഷ്കരിക്കാനൊരുങ്ങി മമ്മൂട്ടി ഫാൻസ്!

മമ്മൂട്ടി
, വെള്ളി, 29 ഡിസം‌ബര്‍ 2017 (10:47 IST)
അജയ് വാസുദേവൻ സംവിധാനം ചെയ്ത മാസ്റ്റർപീസ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണവും കളക്ഷനുമായി മുന്നേറുന്ന മാസ്റ്റർപീസിനു തിരിച്ചടി. മാസ്റ്റർപീസ് അണിയറ പ്രവർത്തകർ തിയേറ്റർ സന്ദർശ്നത്തിനെത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടും താരങ്ങൾ ആരും എത്താതിരുന്നത് ഫാൻസിനു നിരാശ.
 
സിനിമയുടെ അണിയറ പ്രവർത്തകരുടെ അറിയിപ്പ് പ്രകാരം എല്ലാ സജ്ജീകരണങ്ങളും ഒരുക്കി മമ്മൂട്ടിയടക്കമുള്ള താരങ്ങൾക്കായി ആരാധകർ കാത്തി‌രുന്നു. എന്നാൽ, ആരും എത്തിയില്ല. മമ്മൂട്ടിയും മറ്റ് താരങ്ങളും എത്താത്തതിൽ പ്രതിഷേധിച്ച് മലപ്പുറത്തെ ഫാൻസ് ആസോസിയേഷനാണ് രംഗത്തെത്തിയിരിക്കുന്നത്.
 
സിനിമ ബഹിഷ്കരിക്കുകയാണെന്നും ഫാൻസ് അസോസിയേഷൻ പിരിച്ചുവിടുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. പണം മുടക്കി തയ്യാറെടുപ്പുകൾ എല്ലാം നടത്തിയിട്ടും താരങ്ങൾ ആരും എത്താതിരു‌ന്നത് ഇവരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍വതിക്കാണ് എന്‍റെ പിന്തുണ - മമ്മൂട്ടി