Webdunia - Bharat's app for daily news and videos

Install App

ഡേവിഡ് നൈനാനെ കുടുക്കാന്‍ ഡെറിക് ഏബ്രഹാം; ഹനീഫ് അദേനിച്ചിത്രത്തില്‍ മമ്മൂട്ടിക്ക് ഡബിള്‍ റോള്‍ ?!

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (16:39 IST)
ഹനീഫ് അദേനി എന്ന പേരിന് മമ്മൂട്ടി ആരാധകര്‍ക്കിടയില്‍ വലിയ വാല്യു ഉണ്ട്. തുടര്‍ച്ചയായി രണ്ട് സ്റ്റൈലിഷ് മമ്മൂട്ടി ഹിറ്റുകള്‍ സമ്മാനിച്ചയാളാണ് ആ പേരുകാരന്‍. മാത്രമല്ല, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടങ്ങള്‍ രണ്ടും അദേനിയുടെ തൂലികയില്‍ പിറന്നതാണ്.
 
ദി ഗ്രേറ്റ്ഫാദറും അബ്രഹാമിന്‍റെ സന്തതികളും എക്കാലത്തെയും വലിയ ഹിറ്റുകളായപ്പോള്‍ മമ്മൂട്ടിയെന്ന താരത്തിന്‍റെ മൂല്യവും കുതിച്ചുകയറി. മലയാളം ബോക്സോഫീസില്‍ മമ്മൂട്ടിയുടെ രാജവാഴ്ചയ്ക്ക് മാസങ്ങളോളം കളമൊരുക്കിയ സിനിമകളായിരുന്നു ഇവ.
 
മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന ചില സംഭവവികാസങ്ങള്‍ അണിയറയില്‍ നടക്കുന്നതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനും അബ്രഹാമിന്‍റെ സന്തതികളിലെ ഡെറിക് ഏബ്രഹാമും ഒന്നിച്ചാല്‍ എങ്ങനെയുണ്ടാവും? ആലോചിക്കുമ്പോഴേ ത്രില്ലടിക്കുന്നു അല്ലേ?
 
ഹനീഫ് അദേനിയുടെ മനസില്‍ അങ്ങനെയൊരു ചിന്ത പിറന്നുകഴിഞ്ഞതായാണ് വിവരം. ‘മിഖായേല്‍’ എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം ഹനീഫ് അദേനി ചെയ്യുന്ന പടത്തില്‍ മമ്മൂട്ടിയാണ് നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സിനിമയില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തുമത്രേ. മാത്രമല്ല, അതില്‍ ഡെറിക് ഏബ്രഹാം, ഡേവിഡ് നൈനാന്‍ എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി വേഷമിടുന്നത് എന്നുകൂടി സൂചനകള്‍ ലഭിക്കുമ്പോള്‍ അത് മലയാളത്തിലെ ഏറ്റവും വലിയ മാസ് ചിത്രമാകും എന്നതില്‍ സംശയമില്ല.
 
നിയമം കൈയിലെടുത്ത ഡേവിഡ് നൈനാനെ കുടുക്കാന്‍ തന്ത്രങ്ങളൊരുക്കി ഡെറിക് ഏബ്രഹാം എത്തുമ്പോള്‍ അത് എക്കാലത്തെയും മികച്ച ത്രില്ലറായി മാറും. കാത്തിരിക്കാം ഹനീഫ് അദേനി - മമ്മൂട്ടി കൂട്ടുകെട്ട് ഒരുക്കാന്‍ പോകുന്ന വിസ്‌മയക്കാഴ്ചകള്‍ക്കായി.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments