'വാക്കുകൾക്ക് അതീതം’ - പേരൻപിനെ കുറിച്ച് ദുൽഖർ സൽമാൻ

തിങ്കള്‍, 23 ജൂലൈ 2018 (10:02 IST)
'വാക്കുകൾക്ക് അധീതം’- മമ്മൂട്ടിയുടെ പേരൻപിന്റെ രണ്ടാമത്തെ ടീസർ ഫേസ്ബുക്കിൽ ഷെയർ ചെയ്തു കൊണ്ട് ദുൽഖർ സൽമാൻ കുറിച്ച വാക്കുകളാണിവ. ഓരോ പ്രേക്ഷകനും പറയാനുള്ളത് ഇതുതന്നെ. റാമിന്റെ പേരൻപ് ഒരു വർഷത്തിലധികമായി സിനിമലോകം ചർച്ച ചെയ്യുന്ന ചിത്രമാണ്. 
 
നിരവധി ഫിലിം ഫെസ്റ്റിവലുകൾ പ്രദർശിപ്പിച്ച് ഒടുവിൽ അടുത്ത മാസം റിലീസിനൊരുങ്ങുകയാണ് പേരൻപ്. പ്രേക്ഷകരെ കണ്ണീരിലാഴ്ത്താൻ റാമിന്റെ അമുദവനും പാപ്പാവും എത്തുകയാണെന്ന് പുറത്തിറങ്ങിയ രണ്ട് ടീസറുകളും വ്യക്തമാക്കുന്നു. 
 
മമ്മുട്ടി ചിത്രം പേരന്‍പിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ആദ്യ ടീസർ പോലെ തന്നെ ഹ്രദയസ്പർശിയാണ് രണ്ടാം ടീസറും. ആദ്യ ടീസറില്‍ മമ്മൂട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ടീസര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ മകളെ പരിചയപ്പെടുത്തുന്നു.
 
മമ്മൂട്ടിയുടെ അഭിനയസൂക്ഷ്മത ഈ ടീസറിൽ തന്നെ വ്യക്തമാണ്. ആദ്യ ‍ടീസറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ശബദം കൊണ്ടും ഭാവം കൊണ്ടും മമ്മൂട്ടി എല്ലാവരേയും ഞെട്ടിച്ചു. അതേ അനുഭവം തന്നെയാണ് രണ്ടാമത്തെ ടീസറിനും ഉള്ളത്. 
 
ടീസറുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ കണ്ണുകൾ ഈറനണിയിപ്പിക്കുകയാണെങ്കിൽ 2 മണിക്കൂർ റാം നമ്മളെ കരയിപ്പിക്കുമെന്ന് സോഷ്യൽ മീഡിയ പറയുന്നു. മമ്മൂട്ടിക്ക് എത്ര വയസ്സായാലും ഈ കണ്ണുകൾ മതി കഥ പറയാൻ. യുവന്‍ ശങ്കര്‍ രാജയാണ് പാട്ടുകള്‍ ഒരുക്കിയത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിക്കിനിയിൽ അഭിനയിക്കാൻ തയ്യാറാണോ? ഞാൻ ചെയ്യാമെന്ന് പറഞ്ഞു, പക്ഷേ...- ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് അമല പോൾ