Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തം സിനിമ നിര്‍മ്മിക്കാനൊരുങ്ങി മമ്മൂട്ടി, അണിയറയില്‍ പുത്തന്‍ ചിത്രം

സ്വന്തം സിനിമ നിര്‍മ്മിക്കാനൊരുങ്ങി മമ്മൂട്ടി, അണിയറയില്‍ പുത്തന്‍ ചിത്രം

കെ ആര്‍ അനൂപ്

, വെള്ളി, 4 ജൂണ്‍ 2021 (12:11 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'കെട്ട്യോളാണ് എന്റെ മാലാഖ' ചിത്രം   
ഒരുക്കിയ നിസാം ബഷീര്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സമീര്‍ അബ്ദുള്‍ പുതിയ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നു. മമ്മൂട്ടി തന്നെ ഈ ചിത്രം നിര്‍മ്മിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
അതേസമയം സിനിമ എങ്ങനെ ഉള്ളതായിരിക്കും എന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ നടന്നാല്‍ ഈ വര്‍ഷം അവസാനം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കേള്‍ക്കുന്നത്.
 
ഭീഷ്മപര്‍വ്വം ചിത്രീകരണം ഇനിയും ബാക്കിയാണ്. പത്ത് ദിവസത്തെ ഷൂട്ട് മമ്മൂട്ടിക്ക് ബാക്കിയുണ്ട്. പാര്‍വതിയ്‌ക്കൊപ്പം പുഴു എന്ന സിനിമ കൂടി നടന് പൂര്‍ത്തിയാക്കാനുണ്ട്. അതിനുശേഷം ഈ സിനിമ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ കൊണ്ട് പൊറുതിമുട്ടിയ മോഹന്‍ലാല്‍; സഹോദരങ്ങളുടെ കഥ പറഞ്ഞ 'ഇനിയെങ്കിലും'