Webdunia - Bharat's app for daily news and videos

Install App

Mammootty in Agent : വില്ലനോ രക്ഷകനോ? പാന്‍ ഇന്ത്യന്‍ ചിത്രമായ ഏജന്റില്‍ മമ്മൂട്ടിക്ക് കിടിലന്‍ റോള്‍; ആരാധകര്‍ ഞെട്ടും !

Webdunia
ശനി, 16 ജൂലൈ 2022 (12:11 IST)
Mammootty in Agent: മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായ ഏജന്റ് ഉടന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ അഖില്‍ അക്കിനേനിക്കൊപ്പം സുപ്രധാന വേഷത്തിലാണ് മമ്മൂട്ടിയും എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ റിലീസ് ചെയ്തു. വന്‍ വരവേല്‍പ്പാണ് ടീസറിന് ലഭിച്ചത്.
 
ഏജന്റിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 30 മിനിറ്റ് സ്‌ക്രീന്‍ പ്രസന്‍സ് ഉള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേത്. കാമിയോ റോളില്‍ ആണെങ്കിലും മമ്മൂട്ടിയുടെ മേജര്‍ മഹാദേവ് എന്ന കഥാപാത്രം ഏറെ പ്രധാനപ്പെട്ടതാണ്. നായകനെ രക്ഷിക്കാന്‍ മമ്മൂട്ടി എത്തുന്ന രംഗങ്ങളെല്ലാം ചിത്രത്തിന്റെ മര്‍മ പ്രധാനമായ ഭാഗങ്ങളായിരിക്കും. 
 
നായകന്‍ അഖില്‍ അക്കിനേനിക്കൊപ്പമുള്ള മമ്മൂട്ടിയുടെ സീനുകള്‍ തന്നെയാകും സിനിമയിലെ ശ്രദ്ധാകേന്ദ്രം. ക്ലൈമാക്സിലും മമ്മൂട്ടിക്ക് റോള്‍ ഉണ്ട്. ഏതാണ്ട് പത്ത് ദിവസമാണ് ഏജന്റിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി നീക്കിവെച്ചത്. സ്‌ക്രീനില്‍ ഇംപാക്ട് ഉണ്ടാക്കുന്ന മാസ് ആന്റ് സ്റ്റൈലിഷ് കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് തെലുങ്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. മമ്മൂട്ടി തന്നെയാണ് തെലുങ്കില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. 
 
വക്കന്തം വംശിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി തന്നെയാണ്. ഹിപ്‌ഹോപ് തമിഴയുടേതാണ് സംഗീതം. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഏജന്റ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments