Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

രാധികയുമായി പ്രണയ വിവാഹം, ഒത്തുപോകാതെ വന്നപ്പോള്‍ വിവാഹമോചനം; പ്രതാപ് പോത്തന്റെ വ്യക്തിജീവിതം ഇങ്ങനെ

Pratap Pothen Personal life രാധികയുമായി പ്രണയ വിവാഹം
, വെള്ളി, 15 ജൂലൈ 2022 (15:09 IST)
മലയാളത്തില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമാണ് പ്രതാപ് പോത്തന്‍. 1978 ല്‍ ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തന്‍ അഭിനയ ലോകത്തേക്ക് എത്തിയത്. 1979 ല്‍ റിലീസ് ചെയ്ത തകര പ്രതാപ് പോത്തന്റെ കരിയറിലെ നിര്‍ണായ വഴിത്തിരിവായി. 
 
സിനിമയില്‍ എക്കാലത്തും തിളങ്ങി നിന്നെങ്കിലും പ്രതാപ് പോത്തന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. 1985 ല്‍ നടി രാധികയെ പ്രതാപ് പോത്തന്‍ വിവാഹം കഴിച്ചു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഈ ബന്ധം ഒരു വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. 1986 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീട് 1990 ല്‍ സീനിയര്‍ കോര്‍പറേറ്റ് പ്രൊഫഷണല്‍ ആയ അമല സത്യനാഥിനെ പ്രതാപ് പോത്തന്‍ വിവാഹം കഴിച്ചു. 22 വര്‍ഷത്തിനൊടുവില്‍ ഈ ബന്ധവും വേര്‍പ്പെടുത്തി. പ്രതാപ് പോത്തനും അമലയ്ക്കും ഒരു മകളുണ്ട്. 
 
പ്രതാപ് പോത്തന്റെ മുന്‍ ഭാര്യയായ നടി രാധിക ഇപ്പോള്‍ തമിഴ് നടന്‍ ശരത് കുമാറിന്റെ ജീവിതപങ്കാളിയാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അസിന്റെ മകള്‍ വലുതായി, പുതിയ ചിത്രങ്ങളുമായി നടി