Webdunia - Bharat's app for daily news and videos

Install App

അരുണ്‍ ഗോപി ചിത്രത്തില്‍ മമ്മൂട്ടി? ഉദയ്‌കൃഷ്ണയുടെ മാസ് തിരക്കഥ!

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (15:12 IST)
ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്നു. കൃഷ്ണകൃപയുടെ ബാനറില്‍ സംവിധായകന്‍ കെ മധു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് സൂചന.
 
വൈശാഖിനുവേണ്ടി മധുരരാജയുടെ ക്ലൈമാക്സ് രംഗങ്ങള്‍ എഴുതുന്ന തിരക്കിലാണ് ഇപ്പോള്‍ ഉദയ്കൃഷ്ണ. മധുരരാജയുടെ ചിത്രകരണം പകുതിയോളമായി. ആ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിക്കുന്നതിന് മുമ്പുതന്നെ അരുണ്‍ ഗോപി ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കാനാണ് ഉദയ്കൃഷ്ണയുടെ പദ്ധതി.
 
മമ്മൂട്ടിയായിരിക്കും ഈ സിനിമയിലെ നായകനെന്നാണ് ലഭിക്കുന്ന വിവരം. കെ മധുവിന്‍റെ സി ബി ഐ സീരീസിലെ അഞ്ചാം ചിത്രത്തിനായുള്ള ഒരുക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിന് മുമ്പ് കെ മധു നിര്‍മ്മിക്കുന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമെന്നാണ് സൂചനകള്‍.
 
രാമലീല എന്ന ആദ്യചിത്രം മെഗാഹിറ്റാക്കിയ അരുണ്‍ ഗോപി ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയിലേക്ക് കടക്കും.
 
അരുണ്‍ ഗോപി - ഉദയ്കൃഷ്ണ ടീമിന്‍റേത് ഒരു മാസ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രമായിരിക്കും. മമ്മൂട്ടി കൂടി ടീമിലേക്കെത്തുന്നതോടെ ഒരു ഷുവര്‍ ഹിറ്റ് പിറക്കുമെന്നതില്‍ രണ്ട് അഭിപ്രായമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments