Webdunia - Bharat's app for daily news and videos

Install App

'ധർമ്മരാജ്യ'യില്‍ മമ്മൂട്ടി ? ബജറ്റ് 200 കോടിയിലധികം !

കെ ആര്‍ അനൂപ്
ചൊവ്വ, 14 ജൂലൈ 2020 (13:31 IST)
തിരുവിതാംകൂർ രാജകീയ ചരിത്രത്തെ ആസ്പദമാക്കി ഒരു ചിത്രം നിർമ്മിക്കുവാൻ ഒരുങ്ങുകയാണ് സംവിധായകൻ ആർ എസ് വിമൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. ‘ധർമ്മരാജ്യ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരം നായകനാകുമെന്നായിരുന്നു വിമല്‍ അറിയിച്ചത്. മമ്മൂട്ടിയായിരിക്കും ഈ പ്രൊജക്ടില്‍ നായകനായെത്തുക എന്ന രീതിയില്‍ സൂചനകള്‍ വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും ആ രീതിയില്‍ പുരോഗമിക്കുകയാണ്.
 
തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. വിക്രം നായകനാകുന്ന ‘മഹാവീര്‍ കര്‍ണ’ 300 കോടിയിലധികം രൂപ മുതല്‍‌മുടക്കിലാണ് ആര്‍ എസ് വിമല്‍ ചിത്രീകരിക്കുന്നത്. ധര്‍മ്മരാജ്യയ്ക്കും അതേ ബജറ്റിനടുത്ത് വരുമെന്നാണ് സൂചന.
 
ലണ്ടനിലെ വെർച്വൽ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ ആയിരിക്കും ഇതെന്നും സംവിധായകൻ അവകാശപ്പെടുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. പൂജ എന്റർടൈൻമെന്റ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ തന്റെ 112മത്തെ വയസ്സില്‍ അന്തരിച്ചു; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

ഇടപെട്ട് കേന്ദ്രം; സംസ്ഥാന ബിജെപി നേതാക്കളോട് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദേശം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

അടുത്ത ലേഖനം
Show comments