Lokah Universe: ലോകഃ യൂണിവേഴ്‌സില്‍ മമ്മൂട്ടിയുണ്ടോ?

'ചന്ദ്ര'യില്‍ 'ലോകഃ' എന്ന യൂണിവേഴ്‌സ് ബില്‍ഡ് ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്

രേണുക വേണു
വെള്ളി, 29 ഓഗസ്റ്റ് 2025 (09:52 IST)
Mammootty in Lokah: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' തിയറ്ററുകളില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. നാല് ചാപ്റ്ററുകളുള്ള 'ലോകഃ' യൂണിവേഴ്‌സിലെ ആദ്യ ചാപ്റ്ററാണ് 'ചന്ദ്ര'. അതായത് ഇനി മൂന്ന് ചാപ്റ്ററുകള്‍ കൂടി മലയാളി കാണാനിരിക്കുന്നു !

(Spoiler Ahead) 
 
'ചന്ദ്ര'യില്‍ 'ലോകഃ' എന്ന യൂണിവേഴ്‌സ് ബില്‍ഡ് ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത ചാപ്റ്ററിലേക്ക് വേണ്ട താരങ്ങളെ കാമിയോ വേഷത്തില്‍ ചന്ദ്രയില്‍ എത്തിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ വലിയ കൈയടി നേടിയതും ഈ കാമിയോ റോളുകളാണ്. അതിനിടയിലാണ് ചന്ദ്ര യൂണിവേഴ്‌സിലേക്ക് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്. 
 
ചന്ദ്രയില്‍ ശബ്ദംകൊണ്ട് മമ്മൂട്ടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചന്ദ്രയിലെ 'മൂത്തോന്‍' ആണ് മമ്മൂട്ടി. ചന്ദ്രയെന്ന ഫാന്റസി വേള്‍ഡിലെ സൂപ്പര്‍ഹീറോസിന്റെയെല്ലാം തലവന്‍. അതുകൊണ്ട് തന്നെ ഉറപ്പായും അടുത്ത ഏതെങ്കിലും ചാപ്റ്ററില്‍ മമ്മൂട്ടി ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മൂത്തോന്‍ എന്ന കഥാപാത്രം റിവീല്‍ ചെയ്തിട്ടില്ലെങ്കിലും അത് മമ്മൂട്ടിയാണെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസിലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

അടുത്ത ലേഖനം
Show comments