'മമ്മൂട്ടി ദി കംപ്ലീറ്റ് ആക്‌ടർ'; തെലുങ്ക് സൂപ്പർ താരങ്ങൾക്ക് വെല്ലുവിളിയുമായി 'യാത്ര', ടീസർ ഏറ്റെടുത്ത് ആരാധകർ
'മമ്മൂട്ടി ദി കംപ്ലീറ്റ് ആക്‌ടർ'; തെലുങ്ക് സൂപ്പർ താരങ്ങൾക്ക് വെല്ലുവിളിയുമായി 'യാത്ര', ടീസർ ഏറ്റെടുത്ത് ആരാധകർ
മലയാളത്തിന്റെ മെഗാസ്‌റ്റാർ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് 'യാത്ര'. ടീസറാകട്ടെ വേറെ ലെവലും. മമ്മൂട്ടിയുടെ ശബ്‌ദംകൊണ്ടും ലുക്കുകൊണ്ടും തികച്ചും വ്യത്യസ്‌തമാണ് ടീസർ. ആരായാലും ഒന്ന് അത്ഭുതപ്പെട്ടുപോകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നതും ഇതുതന്നെയാണ്.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയാക്കുന്നത്. അതിനൊപ്പം 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്രയാണ് പ്രധാന പശ്ചാത്തലം. ഇതാണ് യാത്ര എന്ന പേരിടാന്‍ കാരണമെന്നാണ് സൂചന. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ 70 എംഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
നാഗര്‍ജുനയും ചിരഞ്ജീവിയും അടക്കി വാഴുന്ന തെലുങ്ക് സിനിമ ഇനി ആര് ഭരിക്കണമെന്ന് തെലുങ്ക് ജനത തീരുമാനിക്കും. എന്തായാലും ഒരു മാറ്റത്തിലേക്കുള്ള വഴിയാണ് 'യാത്ര'. തെലുങ്ക് ജനതയുടെ ദൈവമായ വൈഎസ്ആറിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകൻ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നുതന്നെ കാണാം.