Webdunia - Bharat's app for daily news and videos

Install App

'എന്റെ ഇക്കയും അച്ചായനും ചേട്ടനുമൊക്കെ ആ സൂപ്പർസ്റ്റാർ ആണ്': റഹ്‌മാൻ

നിഹാരിക കെ എസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (14:46 IST)
പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്‌മാൻ. കൂടെവിടെ എന്ന ചിത്രത്തിലൂടെ റഹ്‌മാൻ മലയാളികളുടെ മനസ്സിൽ ചേക്കേറി. തൊണ്ണൂറുകളിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം താരമൂല്യം ഉള്ള നടനായിരുന്നു റഹ്‌മാൻ. എന്നാൽ, കരിയറിൽ വേണ്ടവിധം തിളങ്ങാൻ സാധിച്ചില്ല. ഇപ്പോൾ രണ്ടാം വരവിൽ അദ്ദേഹത്തിന് മികച്ച വേഷങ്ങൾ ലഭിക്കുന്നുണ്ട്. മമ്മൂട്ടി-റഹ്‌മാൻ കൂട്ടുകെട്ട് ഹിറ്റായിരുന്നു. മമ്മൂട്ടിയെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് റഹ്‌മാൻ.
 
മമ്മൂട്ടി തനിക്ക് സഹോദരനെ പോലെ ആണെന്നും ചേട്ടനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖമാണ് മനസിലേക്ക് വരികയെന്നും റഹ്‌മാൻ പറയുന്നു. സിനിമ തുടങ്ങിയത് മുതൽ മമ്മൂട്ടിയെ ആണ് കൂടുതൽ 'ചേട്ടൻ' എന്ന് വിളിച്ചിട്ടുള്ളത്. വിളിച്ച് വിളിച്ച് യഥാർത്ഥ ജീവിതത്തിലും അദ്ദേഹം തനിക്ക് ചേട്ടനായെന്ന് റഹ്‌മാൻ പറയുന്നു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റഹ്‌മാൻ.
 
'എന്റെ ചേട്ടനായാണ് ഞാൻ മമ്മൂക്കയെ കാണുന്നത്. ചുമ്മാ പറയുന്നതല്ല. ഞാൻ അദ്ദേഹത്തെ ഇക്കായെന്ന് വിളിച്ചിട്ടുണ്ട്, ചേട്ടായെന്ന് വിളിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ വളർന്നത്. അതൊക്കെ എന്റെ ചെറുപ്രായത്തിലാണ്. അങ്ങനെ വിളിച്ച് വിളിച്ച് അദ്ദേഹം എനിക്കൊരു ചേട്ടനെ പോലെയായി. ഇച്ചാക്കയുടെ കൂടെ അഭിനയിക്കാൻ ഇതിനു മുൻപും എനിക്ക് അവസരങ്ങൾ വന്നിട്ടുണ്ട്, അന്നൊക്കെ ഞാൻ നോ പറയുകയായിരുന്നു. എനിക്കും അദ്ദേഹത്തിനും നല്ല കഥാപാത്രം ആണെങ്കിൽ ഞാൻ ചെയ്യും', റഹ്‌മാൻ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ത്രീയെ 20 മിനിറ്റിലധികം നോക്കിയിട്ട് ഒരു പുരുഷന് കാമം വന്നില്ലെങ്കില്‍ അയാള്‍ക്ക് മാനസികരോഗമുണ്ടെന്ന് സക്കീര്‍ നായിക്ക്

ആര്‍എസ്എസ് കൂടിക്കാഴ്ച: എഡിജിപിക്ക് ക്ഷണം ഉണ്ടായിരുന്നില്ല, ലക്ഷ്യം വ്യക്തമല്ല; അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍

കേരള തീരത്ത് ഇന്ന് ഉച്ചമുതല്‍ റെഡ് അലര്‍ട്ട്!

കള്ളക്കടല്‍ ജാഗ്രത: തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്

വിനയാകാതിരിക്കാന്‍ നിലപാടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും

അടുത്ത ലേഖനം
Show comments