Webdunia - Bharat's app for daily news and videos

Install App

വരുന്നു... മമ്മൂട്ടിയുടെ ഒരു ചിരിപ്പടം! ഇരട്ടസംവിധായകർ ഒന്നിക്കുന്നു

ചിരിയുടെ തമ്പുരാക്കന്മാർ ഒന്നിക്കുന്നു, മമ്മൂട്ടിക്കായി...

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (12:49 IST)
മെഗാഹിറ്റ് ആയ ടൂ കൺട്രീസിന് ശേഷം ഷാഫിയും റാഫിയും ഒരുമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അത് സംഭവിക്കുന്നു. മൂന്ന് പേരും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ചിത്രം പൂർത്തിയായി കഴിഞ്ഞാൽ ഈ ചിത്രത്തിന്റെ മറ്റ് പണികളിലേക്ക് കടക്കും. 
 
മമ്മൂട്ടിക്കായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ഒരു കോമഡി ചിത്രമാണെന്ന് റാഫി പറയുന്നു. പ്രാഥമിക ചർച്ചകളും തീരുമാനങ്ങളും മാത്രമേ എടുത്തിട്ടുള്ളുവെന്നും അതിനാൽ ഇപ്പോൾ ചിത്രം ഏത് ജോണറിൽ ഉള്ളതാണെന്നതും മാത്രമേ വെളിപ്പെടുത്താൻ കഴിയുകയുള്ളു എന്നും റാഫി അടുത്തിടെ വ്യക്തമാക്കി. 
 
നിലവിൽ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന എബ്രഹാമിന്റെ സന്തതികളിൽ ആണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടി‌രിക്കുന്നത്. ഒരു പഴയ ബോംബ് കഥയാണ് ഷാഹി സംവിധാനം ചെയ്യുന്ന അടുത്ത പടം. ദിലീപ് നായകനാകുന്ന പ്രൊഫസർ ഡിങ്കന്റെ അണിയറ കാര്യങ്ങളിൽ ബിസിയാണ് റാഫി. 
 
മൂന്ന് പേരുടെയും നിലവിലുള്ള തിരക്കുകൾ കഴിഞ്ഞാൽ ആ പടം സാധ്യമാകും. ഷാഫിയുടെ ചിത്രത്തിൽ ഇത് അഞ്ചാം തവണയാണ് മമ്മൂട്ടി നായകനാകുന്നത്. തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങൾ മെഗാഹിറ്റുകളായിരുന്നു. കോമഡിയുടെ തമ്പുരാനാണ് ഷാഫി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

അടുത്ത ലേഖനം
Show comments