സാഹചര്യം അനുകൂലമാക്കണം; സിനിമകളില്‍ നിന്നും ദിലീപ് വിട്ടു നില്‍ക്കാനൊരുങ്ങുന്നു!
സാഹചര്യം അനുകൂലമാക്കണം; സിനിമകളില്‍ നിന്നും ദിലീപ് വിട്ടു നില്‍ക്കാനൊരുങ്ങുന്നു!
Publish Date: Fri, 02 Mar 2018 (11:12 IST)
Updated Date: Fri, 02 Mar 2018 (11:20 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപ് സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.
കേസില്‍ ഈ മാസം 14ന് ദിലീപുള്‍പ്പെടെയുള്ള എല്ലാ പ്രതികളും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാൻ
കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ദിലീപ് തീരുമാനിച്ചിരിക്കുന്നത്.
കമ്മാരസംഭവം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഛായാഗ്രഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന്റെ ആദ്യ ഘട്ട ഷൂട്ടിംഗുകള്‍ അവസാനിച്ചു. ദുബായിലാണ് തുടര്‍ന്നുള്ള ചിത്രീകരണം നടക്കേണ്ടത്. എന്നാല്‍, കേസ് നടപടികള്‍ ആരംഭിച്ചതിനാല്‍ ഷൂട്ടിംഗും നിയമ നടപടികളും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ദിലീപുള്ളത്.
ഷൂട്ടിംഗിനായി വിദേശത്തു പോകണമെങ്കില്‍ കോടതിയെ സമീപിക്കണം. ഇത് വിചാരണയെ പോലും പ്രതികൂലമായി ബാധിക്കും. ഇതിനാല്‍ ഇടക്കാലത്തേയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കാമെന്ന തീരുമാനത്തിലാണ് ദിലീപ്. അതേസമയം, ഇക്കാര്യത്തില്‍ സ്ഥരീകരണം നടത്താന്‍ താരം ഒരുക്കമായിട്ടില്ല.