ഇരുട്ടിന്റെ രാജാവായി അവൻ വരും, മമ്മൂട്ടി നായകൻ, സംവിധാനം - ലിജോ ജോസ് പെല്ലിശേരി !

നീലിമ ലക്ഷ്മി മോഹൻ
ഞായര്‍, 10 നവം‌ബര്‍ 2019 (11:52 IST)
മലയാള സിനിമയിലെ ചില കൂട്ടുകെട്ടുകൾ നടന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത സിനിമാപ്രേമികൾ ആരെങ്കിലും ഉണ്ടാകുമോ? ഇല്ല. അത്തരത്തിൽ ഓരോ സിനിമാപ്രേമിയും ആഗ്രഹിക്കുന്ന ഒരു കൂട്ടുകെട്ടാണ് മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി. ഇരുവരും തമ്മിൽ ഒരു ചിത്രം പ്ലാൻ ചെയ്തതുമാണ്. എന്നാൽ, മറ്റ് ചില തിരക്കുകൾ മൂലം ആ ചിത്രം മാറ്റി വെച്ചാണ് ലിജോ അങ്കമാലി ഡയറീസ് ചെയ്തത്.  
 
അങ്കമാലി ഡയറീസും പിന്നാലെ ജല്ലിക്കെട്ടും വന്നതോടെ ലിജോ മമ്മൂട്ടിച്ചിത്രം ഉപേക്ഷിച്ചു എന്നൊരു വാർത്തയും പരന്നു. എന്നാൽ, ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചില സാങ്കേതിക കാരണങ്ങളാലും മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നം കൊണ്ടും ചിത്രം നീണ്ടുപോകുകയാണെന്നാണ് സൂചന. 
 
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് ചിത്രം നിര്‍മിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഉടമസ്ഥ തര്‍ക്കത്തിനൊടുവില്‍ ഫ്രൈഡേ വിജയ്ബാബു സ്വന്തമാക്കിയ സാഹചര്യത്തിൽ ചിത്രം വിജയ് ബാബു ആയിരിക്കും നിർമിക്കുക എന്നാണ് റിപ്പോർട്ട്. 
 
ഏതായാലും ലിജോ ചിത്രത്തിൽ മമ്മൂട്ടിയെ കാണാനുള്ള ഉള്ള കാത്തിരിപ്പിലാണ് ഇപ്പോഴും ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

അടുത്ത ലേഖനം
Show comments