Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും കമല്‍ഹാസനും ഒന്നിക്കുന്ന ആദ്യ ചിത്രമാകുമോ ഇത്? ആരാധകര്‍ ആവേശത്തില്‍

ഏപ്രില്‍ പകുതിയോടെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. നൂറ് ദിവസമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം

Mammootty Kamal Haasan Movie Update

രേണുക വേണു

, ബുധന്‍, 27 മാര്‍ച്ച് 2024 (10:30 IST)
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴില്‍ നിന്നുള്ള സൂപ്പര്‍താരം പ്രധാന വേഷത്തിലെത്തും. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി എന്നിവര്‍ക്ക് പുറമേയാണ് തമിഴില്‍ നിന്നും ഒരു സൂപ്പര്‍താരം എത്തുന്നത്. കമല്‍ഹാസനോ എസ്.ജെ.സൂര്യയോ ആയിരിക്കും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക. 15 ദിവസത്തോളമായിരിക്കും തമിഴ് താരത്തിന്റെ ഡേറ്റ്. 
 
ഏപ്രില്‍ പകുതിയോടെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. നൂറ് ദിവസമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഫഹദും കുഞ്ചാക്കോയും മുഴുനീള വേഷങ്ങളിലും സുരേഷ് ഗോപി അതിഥി വേഷത്തിലുമാണ് എത്തുക. ഏഴ് ദിവസം മാത്രമായിരിക്കും സുരേഷ് ഗോപി ഈ ചിത്രത്തിന്റെ ഭാഗമാകുക. കിങ് ആന്‍ഡ് ദി കമ്മിഷണര്‍ക്ക് ശേഷം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 
 
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച സിനിമയാണ് മഹേഷ് നാരായണന്‍ പിന്നീട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാന്‍ പോകുന്നത്. ഇന്ത്യന്‍ 2 ചിത്രത്തിനു വേണ്ടിയാണ് കമല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലായിരിക്കും മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രം ഒരുങ്ങുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടാ മോനെ ഷമ്മി ഒക്കെ പഴയതായില്ലേ?യുസി കോളേജിനെ ഇളക്കിമറിച്ച് ഫഹദ് ഷോ,നടന്റെ കിടിലന്‍ ഡാന്‍സ് !