Webdunia - Bharat's app for daily news and videos

Install App

ചാണക്യന്‍ കമല്‍ഹാസനല്ല, അത് മമ്മൂട്ടിയാണ് !

Webdunia
വെള്ളി, 28 ജൂണ്‍ 2019 (18:39 IST)
ആയിരക്കണക്കിന് കഥകള്‍ മമ്മൂട്ടി കേള്‍ക്കുന്നുണ്ട്. അതില്‍ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കും. ഏത് കഥ ഇഷ്ടപ്പെടും എന്നൊന്നും പറയുക വയ്യ. അപ്പോഴത്തെ മൂഡില്‍ നല്ലതെന്ന് തോന്നുന്ന കഥയ്ക്ക് ഒകെ പറയും. കഥയില്‍ എന്തെങ്കിലും സ്പാര്‍ക്ക് തിരിച്ചറിഞ്ഞായിരിക്കും ഒകെ പറയുക.
 
ടി കെ രാജീവ് കുമാര്‍ ആദ്യം സംവിധാനം ചെയ്ത ‘ചാണക്യന്‍’ മലയാളത്തിലെ മികച്ച ത്രില്ലറുകളില്‍ ഒന്നാണ്. ഈ സിനിമയില്‍ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിക്ക് കഥ ഇഷ്ടമാകുകയും ചെയ്തതാണ്.
 
എന്നാല്‍, മറ്റാരെങ്കിലും സംവിധാനം ചെയ്താല്‍ താന്‍ ചാണക്യനില്‍ അഭിനയിക്കാം എന്നതായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. രാജീവ് കുമാറില്‍ എന്തോ ഒരു വിശ്വാസക്കുറവ് അന്ന് മമ്മൂട്ടിക്ക് തോന്നിയിരിക്കണം. എന്തായാലും അതില്‍ മമ്മൂട്ടി അഭിനയിച്ചില്ല. പിന്നീട് കമല്‍ഹാസന്‍ ആ ചിത്രത്തില്‍ അഭിനയിക്കുകയും ചാണക്യന്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു.
 
രാജീവ് കുമാറിനെക്കുറിച്ച് മമ്മൂട്ടിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ പിന്നീട് മാറി. മമ്മൂട്ടിയെ നായകനാക്കി രാജീവ് ‘മഹാനഗരം’ എന്ന ത്രില്ലര്‍ ഒരുക്കുകയും ചെയ്തു. ആ സിനിമ ശരാശരി വിജയമായിരുന്നു. പക്ഷേ, മമ്മൂട്ടി അവതരിപ്പിച്ച ചന്തക്കാട് വിശ്വന്‍ എന്ന കഥാപാത്രത്തെ ഏവരും ഓര്‍ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments