Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

Mammootty: പുലിമുരുകനും ലൂസിഫറും പോലെ..! ബിഗ് ബജറ്റ് ചിത്രത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി, സംവിധായകനും തിരക്കഥാകൃത്തും ആരെന്നോ?

Mammootty Kampany New Big Budget Movie
, വ്യാഴം, 27 ജൂലൈ 2023 (09:04 IST)
Mammootty: മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ചെയ്യാനൊരുങ്ങി മമ്മൂട്ടി കമ്പനി. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ചെലവിലാണ് ചിത്രം ഒരുക്കുക. മാസ് മസാല ചിത്രമാണ് വൈശാഖിന്റെ മനസ്സിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. അടുത്ത വര്‍ഷത്തെ റിലീസ് ആയാണ് ഈ ചിത്രം പ്ലാന്‍ ചെയ്യുന്നത്. 
 
മോഹന്‍ലാല്‍ നായകനായെത്തിയ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് വൈശാഖിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു. ജയറാമിനെ നായകനാക്കി ഒരുക്കുന്ന അബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മിഥുന്‍ മാനുവല്‍ തോമസ്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിന്റെ സിനിമ പ്രചോദനമായി,സൂര്യയുടെ 'കങ്കുവ'നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ്