Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പരീക്ഷണം ഇനി ടൈം ട്രാവലില്‍ ! പുതിയ പ്രൊജക്ട് ഇതാണ്

ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ കൃഷാന്തിനൊപ്പമാണ് മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ട്

Mammootty Krishand Time Travel movie

രേണുക വേണു

, ചൊവ്വ, 20 ഫെബ്രുവരി 2024 (20:14 IST)
പരീക്ഷണ സിനിമകളുടെയും പുതുമയുള്ള വിഷയങ്ങളുടെയും ഭാഗമാകാന്‍ മമ്മൂട്ടിക്ക് എന്നും പ്രേത്യക ഉത്സാഹമുണ്ട്. സമീപകാലത്ത് റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, ഭ്രമയുഗം എന്നീ സിനിമകളിലൂടെയെല്ലാം മമ്മൂട്ടി മലയാളികളെ ഞെട്ടിച്ചു. ഇതുകൊണ്ടൊന്നും പരീക്ഷണങ്ങള്‍ അവസാനിപ്പിക്കില്ല എന്നാണ് മമ്മൂട്ടി നല്‍കുന്ന മുന്നറിയിപ്പ്. ടൈം ട്രാവല്‍ പരീക്ഷണമാണ് മമ്മൂട്ടി ഇനി കരിയറില്‍ നടത്താന്‍ പോകുന്നത്. 
 
ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ കൃഷാന്തിനൊപ്പമാണ് മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ട്. ഈ വര്‍ഷം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. ചിത്രത്തിന്റെ തിരക്കഥ 90 ശതമാനം പൂര്‍ത്തിയായെന്നും മമ്മൂട്ടിയുടെ ഡേറ്റ് കൃത്യമായി ലഭിച്ച ശേഷം ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 
 
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. നാല് ദിവസം കൊണ്ട് ചിത്രം 32 കോടിയാണ് വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരെഞ്ഞെടുപ്പിന് മുൻപ് 2 കോടി അംഗങ്ങൾ, സ്ത്രീകൾക്കും കന്നിവോട്ടർമാർക്കും മുൻതൂക്കം നൽകാൻ നിർദേശം നൽകി വിജയ്