ഇത് മമ്മൂട്ടി തന്നെയാണോ? മുടി പറ്റെവെട്ടി താരം; കാരണം ഇതാണ്
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും ഇത്
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്. മുടി പറ്റെവെട്ടി വളരെ വ്യത്യസ്തമായ ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോയില്‍ മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തിനേയും കാണാം.
വൈശാഖ് ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയുടെ രൂപമാറ്റമെന്നാണ് റിപ്പോര്‍ട്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ഒറ്റനോട്ടത്തില്‍ ചിത്രത്തിലുള്ളത് മമ്മൂട്ടിയാണെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അടിപിടി ജോസ് എന്നാണ് വൈശാഖ് ചിത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും ഇത്.
അതേസമയം മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 35 കോടി കടന്നു. മമ്മൂട്ടി കമ്പനി തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിച്ചിരിക്കുന്നത്.