Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം !

മോഹന്‍ലാലിനെ നായകനാക്കി മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് ലിജോ ജോസ് ഇപ്പോള്‍ ഒരുക്കുന്നത്

webdunia
ശനി, 21 ജനുവരി 2023 (09:25 IST)
നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസ് സിനിമയ്ക്കായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. ലിജോ നേരത്തെ മമ്മൂട്ടിയോട് പങ്കുവെച്ച രണ്ട് കഥകളില്‍ ഒരെണ്ണമാണ് ഇത്തവണ സിനിമയാക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
 
മോഹന്‍ലാലിനെ നായകനാക്കി മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് ലിജോ ജോസ് ഇപ്പോള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. മലൈക്കോട്ടൈ വാലിബന് ശേഷമായിരിക്കും മമ്മൂട്ടിയുമൊത്തുള്ള ബിഗ് ബജറ്റ് ചിത്രത്തിലേക്ക് കടക്കുകയെന്നാണ് വിവരം. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീലവെളിച്ചത്തിന്റെ നായകൻ, പിറന്നാൾ ദിനത്തിൽ ക്യാരക്ടർ പോസ്റ്റർ പുറത്ത്