Webdunia - Bharat's app for daily news and videos

Install App

'നിങ്ങൾ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും,ഞാൻ ഇവിടെ ഇരുന്നോളാം;വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മമ്മൂക്കയുടെ ചിത്രം പങ്കുവച്ച സഹസംവിധായകൻ

മമ്മൂട്ടിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങൾക്കൊണ്ടും രസകരമായ മുഹൂർത്തങ്ങൾക്കൊണ്ടും ഒരു പക്കാ ആക്ഷൻ ഫാമിലി എന്റർടൈനർ ആയ മധുരരാജ തിയറ്ററുകൾ കീഴടക്കുമ്പോൾ ഈ ചിത്രത്തിൽ വർക്ക്‌ ചെയ്ത സഹസംവിധായകന്റെ ഒരു പോസ്റ്റ്‌

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (08:19 IST)
വൈശാഖ് സംവിധാനം ചെയ്ത മധുരരാജാ സൂപ്പർ ഹിറ്റ് ആയി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങൾക്കൊണ്ടും രസകരമായ മുഹൂർത്തങ്ങൾക്കൊണ്ടും ഒരു പക്കാ ആക്ഷൻ ഫാമിലി എന്റർടൈനർ ആയ മധുരരാജ തിയറ്ററുകൾ കീഴടക്കുമ്പോൾ ഈ ചിത്രത്തിൽ വർക്ക്‌ ചെയ്ത സഹസംവിധായകന്റെ ഒരു പോസ്റ്റ്‌ വൈറൽ ആവുകയാണ്.

ചെയ്യുന്ന ജോലി അതിന്റെ പൂർണതയിൽ എത്തിക്കാൻ എന്ത് കഷ്ടപ്പാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് എന്ന് പങ്കുവച്ചുകൊണ്ട് ഈ സഹസംവിധായകൻ സിനിമ സെറ്റിൽ വെയിലത്ത് ഫാൻപോലും ഇല്ലാതെ ഒരു കസേരയിൽ ഇരുന്ന് ക്ഷീണം കൊണ്ടുറങ്ങുന്ന മെഗാസ്റ്റാറിന്റെ ഒരു ലൊക്കേഷൻ ചിത്രവും പങ്കുവയ്ക്കുന്നു.
 
സഹസംവിധായകന്റെ പോസ്റ്റ്‌ വായിക്കാം.. :
 
ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന MEGASTAR !!
 
ഈ കാഴ്ച നേരിൽ കണ്ടപ്പോ സത്യത്തിൽ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ.. അതിലും മുകളിൽ എന്തോ ആണ് തോന്നിയത്
കാരണം ഇന്ന് ഒരു സിനിമയിലും 2 സിനിമയിലും അഭിനയിച്ചവർ വരെ രാവിലെ വന്നിട്ടുണ്ടെങ്കിൽ make up ചെയ്ത് ready ആയി വരാൻ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അവർ കാരവാനിൽ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത shot ready ആയി വരാൻ 10.15മിനുട്ട് എടുക്കും )
പക്ഷെ മമ്മൂക്ക എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച് കഷ്ടപ്പെട്ട് fight കഴിഞ്ഞു പോകുമ്പോൾ മമ്മൂക്കയോട് ഡയറക്ടർ.. മമ്മൂക്ക നാളെ രാവിലേ ഒരു 10മണി 10:15 ആക്കുമ്പോഴത്തേക്കും എത്താൻ പറ്റുവോ?
 
പിറ്റേ ദിവസം രാവിലെ 9മണിക്ക് മമ്മൂക്ക ലൊക്കേഷനിൽ എത്തും. കാരവാനിൽ കേറാതെ നേരെ ലൊക്കേഷനിലെക്ക് വന്ന് അവിടെ നിന്ന് തന്നെ costume change ചെയ്ത് ready ആകും.Shot കളുടെ break time ൽ തലേ ദിവസത്തെ ഷീണം, വെയിൽ, propelorinte സൗണ്ട്, പുക, പട്ടികളുടെ കുര, ഇതിനു പുറമെ കാട്ടിൽ പലതരം ഇഴ ജന്തുക്കളും.. മമ്മൂക്കയോട് കാരവാനിൽ പോയി ഇരുന്നോളു ready ആകുമ്പോൾ വിളിചോളാം എന്നു പറയുമ്പോൾ..
 
മമ്മൂക്ക : നമ്മൾ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ.. നിങ്ങൾ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും. ഞാൻ ഇവിടെ ഇരുന്നോളാം.. നോക്കുമ്പോൾ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നു ഫാൻ ഇല്ലാത്തതിനോ ac cooler ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല.
 
ഈ ഫോട്ടോയിൽ നിന്ന് മനസിലാക്കാം ഷീണം. പക്ഷെ ഫ്രെയിമിൽ വന്ന് നിൽക്കുമ്പോൾ 40വയസ് കുറയും. Energy level പറയണ്ടല്ലോ പടത്തിൽ കാണാം.. 40വർഷത്തിന് മുകളിൽ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥയും സ്നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല.. ഓരോ സിനിമ മമ്മൂക്കടെ കൂടെ ഞാൻ വർക്ക് ചെയ്യുമ്പോഴും മമ്മൂക്ക അത്ഭുതപെടുത്തുകയാണ്..
ഇന്ന് മധുരരാജ ഇത്രെയും വലിയ വിജയം ആയതിന്റെ മുഖ്യ പങ്ക് മമ്മൂക്കക്ക് തന്നെയാണ്..
 
ചെയ്യുന്ന ജോലി അതിന്റെ പൂർണതയിൽ എത്തിക്കാൻ എന്ത് കഷ്ട്ടപാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് ഇന്നത്തെ പുതിയ നടൻമാർ മുതൽ സീനിയർ നടൻമാർ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കക്ക് സിനിമയോടുള്ള ഈ സ്നേഹവും dedicationനും, ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോന്ന് അറിയില്ല..
 
പക്ഷെ മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രമേ ഉള്ളു ഒരേയൊരു മമ്മൂക്ക.
 
Love you Mammookkaa
Madhura raja
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

അടുത്ത ലേഖനം
Show comments