Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ടു, പിന്നാലെ റോഡിലെ കുഴിയിലും വീണ് കണ്ണന്താനം!

മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ടു, പിന്നാലെ റോഡിലെ കുഴിയിലും വീണ് കണ്ണന്താനം!
, വ്യാഴം, 25 ഏപ്രില്‍ 2019 (11:47 IST)
എറണാകുളത്ത് ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നു. മമ്മൂട്ടിക്ക് ഹുങ്കാണെന്ന് പറഞ്ഞാണ് കണ്ണന്താനം തെരഞ്ഞെടുപ്പിന് ശേഷവും വാർത്തകളിൽ നിറഞ്ഞ് നിന്നത്.  
 
പി രാജീവും ഹൈബി ഈഡനും തനിക്ക് വേണ്ടപ്പെട്ടവർ ആണെന്നും പക്ഷേ ഒരു വോട്ടല്ലേ തനിക്കുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്നും കണ്ണന്താനം പ്രതികരിച്ചു.
 
മമ്മൂട്ടിയെ തിരുത്താന്‍ കണ്ണന്താനം ശ്രമിച്ചെങ്കിലും അതും പാളിപ്പോവുകയായിരുന്നു. പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണന്താനം മകനെ മമ്മൂട്ടിയുടെ അടുത്തേക്ക് അയച്ചിരുന്നു. എന്നാൽ, താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മമ്മൂട്ടി ചെയ്തത്. ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ കുഴിയില്‍ വീണ് കണ്ണന്താനത്തിന്റെ കാലും ഉളുക്കിയിരിക്കുകയാണ്.
 
രാജീവിനേയും ഹൈബി ഈഡനേയും പുകഴ്ത്തിയ മമ്മൂട്ടി കണ്ണന്താനത്തെ കുറിച്ച് ഒന്നും മിണ്ടാതിരുന്നതാണ് സ്ഥാനാർത്ഥിക്ക് ചൊടിച്ചത്. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിൽ’- അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
 
മമ്മൂട്ടിക്ക് ഭരത് അവാര്‍ഡ് കിട്ടിയപ്പോള്‍ ചെമ്പില്‍ ആദ്യമായി അനുമോദന യോഗം സംഘടിപ്പിച്ചത് അന്നത്തെ കോട്ടയം കളക്ടര്‍ ആയിരുന്ന താനായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. അത് അദ്ദേഹത്തിന് ഇപ്പോള്‍ ഓര്‍മയുണ്ടോ എന്നറിയില്ല. പിന്നീട് തങ്ങള്‍ക്കിടയില്‍ സൗഹൃദമോ കൂടിക്കാഴ്ചകളോ ഉണ്ടായിരുന്നില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
 
മോഹൻലാൽ വിനയമുളള മനുഷ്യനാണെന്നും കണ്ണന്താനം പറഞ്ഞു. മോഹന്‍ലാല്‍ ദില്ലിയില്‍ നിന്നും പ്രധാനമന്ത്രിയെ കണ്ട് തിരികെ വരുമ്പോള്‍ തങ്ങള്‍ ഒരു ഫ്‌ളൈറ്റില്‍ ആയിരുന്നു വന്നത്. അന്നത്തെ ആ സൗഹൃദത്തിന്റെ പുറത്താണ് മോഹന്‍ലാലിനെ കാണാന്‍ പോയതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
 
രാവിലെ കൊച്ചി കോർപ്പറേഷന് മുന്നിലുള്ള കുഴിയിൽ വീണാണ് ചെറുതായി കാല് ഇടറിയത്. കുഴിയിൽ വീണ് കാലിടറിയാലും തെരഞ്ഞെടുപ്പിൽ തനിക്ക് കാലിടറില്ല എന്നണ് കണ്ണന്താനം പറയുന്നത്.
 
തെരഞ്ഞെടുപ്പിനിടയിൽ നടൻ മോഹൻലാലിനു കൊടുത്ത വാക്ക് പാലിക്കാനും കണ്ണന്താനം മറന്നില്ല. പ്രചാരണം ആരംഭിച്ചതിനു ശേഷമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ റിലീസിന് എത്തിയത്. അതിനാൽ സിനിമാ കാണാൻ പറ്റിയിരുന്നില്ല. വൈകിട്ട് ഭാര്യയ്ക്കും പ്രവർത്തകർക്കും ഒപ്പം കവിതാ തിയേറ്ററിൽ എത്തിയാണ് കണ്ണന്താനം സിനിമ കണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീഡിയോ കോളിൽ ഭർത്താവിനൊപ്പം ബന്ധുവായ യുവതിയും, വീട്ടിലെത്തിയ രോഹിതിനെ ശ്വാസം‌മുട്ടിച്ച് കൊന്നു; അപൂർവയുടെ വെളിപ്പെടുത്തൽ ഇങ്ങനെ