Webdunia - Bharat's app for daily news and videos

Install App

മാമാങ്കത്തില്‍ മമ്മൂട്ടിക്ക് പൂര്‍ണതൃപ്തി, പടം ബമ്പര്‍ ഹിറ്റാകുമെന്ന് വിശ്വാസവും!

അജയ് ശ്രീറാം
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (16:22 IST)
‘മാമാങ്കം’ എന്ന സിനിമ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഹിറ്റാകുമെന്ന വിശ്വാസക്കാരില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടാകും. അതിന് കാരണം സംവിധായകന്‍ എം പദ്‌മകുമാര്‍ തന്നെ. അസാധാരണ കൈയ്യടക്കമുള്ള സംവിധായകനാണ് പദ്‌മകുമാറെന്ന് മമ്മൂട്ടിക്ക് അറിയാം. അതുകൊണ്ടുതന്നെയാണ്, ഏറെ പ്രതിസന്ധികള്‍ക്കിടയിലും മാമാങ്കം ഏറ്റെടുക്കാന്‍ കെല്‍‌പ്പുള്ള സംവിധായകന്‍ പത്മകുമാര്‍ തന്നെയാണെന്ന് മമ്മൂട്ടിക്ക് തോന്നിയതും.
 
പത്‌മകുമാര്‍ മുമ്പ് ഒരേയൊരു മമ്മൂട്ടിച്ചിത്രം മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. ‘പരുന്ത്’ എന്ന ആ സിനിമ ബോക്സോഫീസില്‍ അത്ര മികച്ച ഒരു പ്രകടനം കാഴ്ചവച്ച സിനിമയല്ല. പിന്നെ എന്തുകൊണ്ടായിരിക്കാം ‘മാമാങ്കം’ പത്‌മകുമാറിനെ ഏല്‍പ്പിക്കാന്‍ മമ്മൂട്ടിക്ക് തോന്നിയതിനുപിന്നിലെ കാരണം?
 
അത്, പത്മകുമാര്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നാളുകള്‍ തന്നെയാണ്. അക്കാലം മുതലേ മമ്മൂട്ടിക്ക് പത്മകുമാറിന്‍റെ കഴിവുകള്‍ അറിയാം. ഒറ്റയ്ക്ക് ഒരു പ്രൊജക്ടിനെ മുമ്പോട്ടുനയിക്കാനുള്ള പത്മകുമാറിന്‍റെ കഴിവ് മമ്മൂട്ടി ആ കാലത്താണ് മനസിലാക്കിയത്. ഹരിഹരന്‍, ഐ വി ശശി, ജോഷി, ഷാജി കൈലാസ്, രഞ്ജിത് തുടങ്ങിയ സംവിധായകരുടെ പ്രധാന സഹായിയായിരുന്നു എം പത്മകുമാര്‍. 17 ചിത്രങ്ങളിലാണ് സംവിധാന സഹായിയായും അസോസിയേറ്റായുമൊക്കെ പത്മകുമാര്‍ പ്രവര്‍ത്തിച്ചത്.
 
ഒരു വടക്കന്‍ വീരഗാഥ, ഇന്‍സ്‌പെക്ടര്‍ ബല്‍‌റാം, നീലഗിരി, വല്യേട്ടന്‍, ബ്ലാക്ക്, പുത്തന്‍‌പണം എന്നീ മമ്മൂട്ടി സിനിമകളില്‍ എം പത്മകുമാര്‍ സംവിധാന സഹായി ആയിരുന്നു. എന്തായാലും ‘മാമാങ്കം’ ഉടന്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മമ്മൂട്ടി ആരാധകരും ആവേശത്തിലാണ്. ടീസര്‍ മെഗാഹിറ്റായി. ട്രെയിലര്‍ ഉടനെത്തും. പിന്നാലെ ചിത്രവും റിലീസ് ചെയ്യുമ്പോള്‍ അത് മലയാളത്തിലെ എക്കാലത്തെയും വലിയ പണം‌വാരിപ്പടമായി മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments