Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ബി.ഉണ്ണികൃഷ്ണന് ഡേറ്റ് കൊടുത്തത് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച്; കാരണം സാമ്പത്തിക പ്രതിസന്ധി

Mammootty Mohanlal B Unnikrishnan Movie
, ശനി, 7 മെയ് 2022 (13:03 IST)
സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലുമായി വളരെ അടുത്ത സൗഹൃദമുള്ള സംവിധായകനാണ് ബി.ഉണ്ണികൃഷ്ണന്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ട് ആണ് ബി.ഉണ്ണികൃഷ്ണന്റേതായി അവസാനമായി റിലീസ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഉണ്ണികൃഷ്ണന്‍ അടുത്തതായി ചെയ്യാന്‍ പോകുന്നത്. 
 
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാണ് ബി.ഉണ്ണികൃഷ്ണന് സിനിമയ്ക്കുള്ള ഡേറ്റ് നല്‍കിയത്. സാമ്പത്തികമായി ബി.ഉണ്ണികൃഷ്ണന്‍ ഏറെ ഞെരുക്കത്തിലായിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ണികൃഷ്ണനെ സഹായിക്കുകയായിരുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ചിത്രങ്ങളുടെ കഥയുമായി വന്നാല്‍ ഡേറ്റ് തരാമെന്ന് ഇരുവരും പറഞ്ഞു. അങ്ങനെയാണ് തുടരെ തുടരെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യാന്‍ ഉണ്ണികൃഷ്ണന് സാധിച്ചത്. എന്നാല്‍, മോഹന്‍ലാല്‍ ചിത്രം ആറാട്ട് തിയറ്ററുകളില്‍ വേണ്ടത്ര വിജയമായില്ല. മമ്മൂട്ടി ചിത്രത്തിലാണ് ഇനി ഉണ്ണികൃഷ്ണന്റെ പ്രതീക്ഷ. ജൂണ്‍ പകുതിയോടെ മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപ്പൂപ്പ വീട്ടിലുണ്ടെങ്കില്‍ മറിയത്തിന് വേറെ ആരും വേണ്ട; കഥ പറച്ചിലും കളറിങ്ങുമായി പേരക്കുട്ടിക്കൊപ്പം കൂടും മെഗാസ്റ്റാര്‍