Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി കരഞ്ഞു, മോഹന്‍ലാല്‍ ചിരിച്ചു - പക്ഷേ ഹിറ്റായത് മമ്മൂട്ടിയുടെ കരച്ചിലായിരുന്നു!

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (20:41 IST)
മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയാല്‍ അത് സഹിക്കാന്‍ മലയാളത്തിലെ കുടുംബപ്രേക്ഷകര്‍ക്ക് കഴിയില്ല. അവരും കൂടെ കരഞ്ഞുതുടങ്ങും. അതോടെ പടം ഹിറ്റാവുകയും ചെയ്യും. അങ്ങനെ ഹിറ്റായ എത്രയെത്ര ചിത്രങ്ങള്‍ !  
 
1992ലെ ഓണക്കാലത്ത് മോഹന്‍ലാല്‍ ചിത്രമായ യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസും നേര്‍ക്കുനേര്‍ മത്സരിച്ചു. യോദ്ധ തകര്‍പ്പന്‍ കോമഡി ചിത്രമായിരുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച സിനിമ. എ ആര്‍ റഹ്‌മാന്‍റെ ഗാനങ്ങള്‍. പടം റെക്കോര്‍ഡ് വിജയം നേടുമെന്നാണ് സംവിധായകന്‍ സംഗീത് ശിവന്‍ ധരിച്ചത്. 
 
എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. പപ്പയുടെ സ്വന്തം അപ്പൂസ് ഒരു ഹൈലി ഇമോഷണല്‍ സബ്‌ജക്ടായിരുന്നു കൈകാര്യം ചെയ്തത്. ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കരച്ചില്‍ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി. ഫാസില്‍ സംവിധാനം ചെയ്ത അപ്പൂസ് ചരിത്രവിജയമായി മാറി.
 
അപ്പൂസിന്‍റെ നിഴലില്‍ ഒരു സാധാരണ ഹിറ്റ് മാത്രമായി യോദ്ധ മാറി. ആക്ഷനും കോമഡിയും മിക്സ് ചെയ്ത് ഹോളിവുഡ് ശൈലിയില്‍ വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ യോദ്ധയുടെ ബോക്സോഫീസ് പ്രകടനം സംഗീത് ശിവനെ നിരാശയിലാഴ്ത്തി.
 
എന്നാല്‍ പ്രേക്ഷകരുടെ പള്‍സ് മനസിലാക്കിയ ഫാസില്‍ പപ്പയുടെ സ്വന്തം അപ്പൂസിനെ ബ്ലോക് ബസ്റ്ററാക്കി ആ ഓണക്കാലം ആഘോഷമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments