മമ്മൂട്ടിയുടെ വില്ലനായി വിജയ് സേതുപതി, ഒപ്പം നയൻതാരയും; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം
നവാഗതനായ വിപിന്‍ ആണ് സംവിധാനം.
മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. മമ്മൂട്ടിയോടൊപ്പം വിജയ് സേതുപതിയും നയൻതാരയും അഭിനയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മമ്മൂട്ടിയുടെ വില്ലനായാണ് വിജയ് സേതുപതി അഭിനയിക്കുകയെന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
നവാഗതനായ വിപിന്‍ ആണ് സംവിധാനം. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും മൊഴി മാറ്റി എത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സംഭവം സത്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്.