Mammootty-Mohanlal film Official Announcement Live Updates: സംവിധായകന്‍ മഹേഷ് നാരായണനും മോഹന്‍ലാലും കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ എത്തി

സംവിധായകന്‍ മഹേഷ് നാരായണനും മോഹന്‍ലാലും ഇപ്പോള്‍ ശ്രീലങ്കയിലുണ്ട്

രേണുക വേണു
ഞായര്‍, 17 നവം‌ബര്‍ 2024 (13:45 IST)
Mammootty-Mohanlal Film Official Announcement Live Updates: 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ ആരംഭിക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുപ്രധാന കാമിയോ റോളില്‍ ആണ് മോഹന്‍ലാല്‍ എത്തുക. ശ്രീലങ്കയിലാണ് ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നത്. 
 
സംവിധായകന്‍ മഹേഷ് നാരായണനും മോഹന്‍ലാലും കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ എത്തി. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഇന്നാണ് എത്തിയത്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരും ശ്രീലങ്കയിലുണ്ട്. ഫഹദ് ഫാസില്‍ ആണ് ഇനി എത്താനുള്ളത്. മമ്മൂട്ടി കൂടി എത്തിയതിനാല്‍ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
മമ്മൂട്ടി-മോഹന്‍ലാല്‍ സീനുകള്‍ ശ്രീലങ്കയിലാണ് ഷൂട്ട് ചെയ്യുക. 20 ദിവസമാണ് ഈ പ്രൊജക്ടിനായി ലാല്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന മമ്മൂട്ടി നൂറ് ദിവസത്തോളം ഈ സിനിമയില്‍ അഭിനയിക്കും. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിക്കുന്നത്. മഞ്ജു വാരിയര്‍ ആണ് നായികയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യയില്‍ നിന്നുള്ള ലേഡി സൂപ്പര്‍താരം സിനിമയില്‍ നൃത്തരംഗം ചെയ്യുന്നുണ്ട്. അത് സാമന്തയായിരിക്കുമെന്നാണ് സൂചന. ഉണ്ണി മുകുന്ദനും ഈ സിനിമയുടെ ഭാഗമാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments