Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം മമ്മൂട്ടി, തൊട്ടുപിന്നാലെ മോഹന്‍ലാല്‍; സൂപ്പര്‍താര ചിത്രങ്ങള്‍ ഒരാഴ്ച വ്യത്യാസത്തില്‍ റിലീസ് ചെയ്യുന്നു

Mammootty Mohanlal films releasing together
, തിങ്കള്‍, 9 ജനുവരി 2023 (12:07 IST)
ഒരിടവേളയ്ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം. ഒരാഴ്ചയുടെ ഇടവേളയില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററില്‍ റിലീസ് ചെയ്യും. 
 
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19 ന് തിയറ്ററുകളിലെത്തും. ഐഎഫ്എഫ്‌കെ വേദിയില്‍ അടക്കം വലിയ പ്രശംസ നേടിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. 
 
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ജനുവരി 26 നാണ് തിയറ്ററുകളിലെത്തുക. ഒരു ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്നത് ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് റിപ്പോര്‍ട്ട്. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദംകൊണ്ടാണ് ചിത്രത്തില്‍ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എലോണ്‍ നിര്‍മിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരും കരുതി ശാലിനിയും കുഞ്ചാക്കോ ബോബനും പ്രണയത്തിലാണെന്ന്; യഥാര്‍ഥത്തില്‍ അവര്‍ക്കിടയില്‍ സംഭവിക്കുന്നത് ഇതായിരുന്നു