Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി രാഷ്ട്രീയനേതാവ്, മോഹന്‍ലാല്‍ ബിസിനസുകാരന്‍; മണിരത്നം ചിത്രം ഉടന്‍ !

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (18:12 IST)
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതായി സൂചന. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മലയാളത്തിന്‍റെ മെഗാതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
 
ഈ സിനിമയില്‍ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹന്‍ലാല്‍ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്നം ഒരുക്കുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ ഉണ്ടാകുമെന്നും വിവരമുണ്ട്.
 
എ ആര്‍ റഹ്‌മാന്‍, സന്തോഷ് ശിവന്‍ തുടങ്ങിയ വമ്പന്‍‌മാര്‍ തന്നെയായിരിക്കും ഈ പ്രൊജക്ടിനുപിന്നിലും അണിനിരക്കുക. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക.
 
മമ്മൂട്ടിയും മോഹന്‍ലാലും ഒടുവില്‍ നായകന്‍മാരായി എത്തിയത് ട്വന്‍റി20യിലാണ്. അതൊരു ചരിത്രവിജയമായിരുന്നു. മണിരത്നത്തിന്‍റെ കഴിഞ്ഞ ചിത്രം ‘ചെക്കച്ചിവന്ത വാനം’ സൂപ്പര്‍ഹിറ്റായിരുന്നു.
 
മണിരത്നത്തിന്‍റെ ഇരുവര്‍, ഉണരൂ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ദളപതിയിലെ ഒരു നായകന്‍ മമ്മൂട്ടിയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ പിഴിയാനുള്ളതല്ല'; സുപ്രീം കോടതി

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments