Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രം ഡിസംബറില്‍ ആരംഭിക്കും; മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക ജനുവരിയിലെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

രേണുക വേണു
ചൊവ്വ, 5 നവം‌ബര്‍ 2024 (10:20 IST)
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം മഹേഷ് നാരായണന്‍ ചിത്രത്തില്‍ മെഗാസ്റ്റാര്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. മൂന്ന് മാസത്തിലേറെ ചിത്രീകരണം ആവശ്യമുള്ളതിനാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ മറ്റു സിനിമകളിലൊന്നും മമ്മൂട്ടി അഭിനയിക്കില്ലെന്നാണ് വിവരം. 
 
മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരിയില്‍ ആയിരിക്കും മോഹന്‍ലാല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം 15 ദിവസം കൊണ്ട് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കും. ശ്രീലങ്കയില്‍ ആയിരിക്കും മമ്മൂട്ടി-മോഹന്‍ലാല്‍ സീനുകളുടെ ചിത്രീകരണം. 
 
നിര്‍മാതാവ് ജോബി ജോര്‍ജ് ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും മഹേഷ് നാരായണന്‍ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. മമ്മൂട്ടി കമ്പനിക്കൊപ്പം ആശീര്‍വാദ് സിനിമാസ് കൂടി ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments