Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്ത്രീകളെ തൊട്ട് അഭിനയിക്കേണ്ടേ, ആ പരുപാടി പറ്റില്ല': വാശി പിടിച്ച മമ്മൂട്ടിയെ കൊണ്ട് യെസ് പറയിപ്പിച്ചതിങ്ങനെ

Mammootty

നിഹാരിക കെ എസ്

, ചൊവ്വ, 5 നവം‌ബര്‍ 2024 (09:22 IST)
മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിൽ എത്തിയ കാലം മുതൽക്ക് വെച്ച് ഒരു നിബന്ധനയാണ് സ്ത്രീകളെ തൊട്ട് തലോടി അഭിനയിക്കില്ല എന്ന്. തുടക്കകാലത്ത് ചെയ്തിട്ടുണ്ടെങ്കിലും സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ശേഷം ഇക്കാര്യങ്ങളിൽ അദ്ദേഹം സംവിധായകന് മുന്നിൽ ചില നിബന്ധനകളൊക്കെ വെക്കാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സാജൻ. ഒരു നോക്ക് കാണാൻ എന്ന സിനിമയിൽ നടൻ വെച്ച നിബന്ധനയെക്കുറിച്ചാണ് സാജൻ സംസാരിച്ചത്. ഇന്റിമേറ്റ് രം​ഗം ചെയ്യില്ലെന്ന് മമ്മൂട്ടി തന്നോട് തീർത്ത് പറഞ്ഞിരുന്നെന്ന് സാജൻ പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം. 
 
കഥയെല്ലാം പൂർത്തിയാക്കി. ബേബി ശാലിനി ഡബിൾ റോളിൽ. മമ്മൂട്ടി, അംബിക, മേനക തുടങ്ങിയ ആർട്ടിസ്റ്റുകളെയെല്ലാം തീരുമാനിച്ചു. ഞങ്ങൾ മമ്മൂട്ടിയുടെ പനമ്പള്ളി ന​ഗറിലെ വീട്ടിൽ പോയി കഥ പറഞ്ഞു. കേട്ടയുടനെ ഈ പടത്തിൽ ഞാനില്ല എന്ന് മമ്മൂട്ടി പറഞ്ഞു. ഒപ്പം വന്ന എസ്എൻ സ്വാമി എന്റെ മുഖത്ത് നോക്കി. അങ്ങനെ പറയാൻ കാരണം എന്തെന്ന് മമ്മൂട്ടിയോട് ഞാൻ ചോദിച്ചു.
 
കഥയ്ക്ക് കുഴപ്പമില്ല, ഈ കഥ 150 ദിവസം ഓടും. പക്ഷെ വേറൊരു കുഴപ്പമുണ്ട്. ഇതിൽ ഞാൻ കല്യാണം കഴിച്ച സ്ത്രീയിലുണ്ടാകുന്ന കുട്ടിയാണ് ബേബി ശാലിനി. പണ്ട് അംബികയെ പ്രേമിച്ച് ചതിച്ചിട്ട് പോയി. അതിലുണ്ടാകുന്ന കുട്ടിയും ബേബി ശാലിനിയെന്ന് മമ്മൂട്ടി. ചതിച്ചിട്ട് പോയതല്ല, തക്കതായ കാരണമുണ്ടെന്ന് ഞാൻ പറഞ്ഞു. 
 
എന്തായാലും എനിക്ക് രണ്ട് മക്കൾ ഉണ്ടാകുന്നുണ്ടല്ലോ, ആകാശത്ത് നിന്നൊന്നും കൊച്ചുങ്ങൾ ഉണ്ടാകില്ലല്ലോ, ഞാനേതെങ്കിലും സ്ത്രീകളെ തൊട്ട് അഭിനയിക്കേണ്ടേ, ആ വക പരിപാടി ഇങ്ങോട്ട് പറ്റില്ല. തൊടാതെയുള്ള സംഭവങ്ങളുണ്ടെങ്കിൽ ചെയ്യാം, അല്ലാതെ യാതാെരു കാരണവശാലും ചെയ്യാനാകില്ലെന്ന് മമ്മൂട്ടി പറഞ്ഞു. നിങ്ങളീ പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ടെക്നീഷ്യൻസ് എന്ന വിഭാ​ഗമുണ്ടല്ലോ. ഒരു പെണ്ണിനെ കെട്ടിപ്പിടിച്ച് ബെഡ് റൂം കാണിക്കാതെ തന്നെ ചെയ്യാമെന്ന് പറഞ്ഞു. അതെങ്ങനെയെന്ന് മമ്മൂട്ടി. തോളത്ത് കെെയിടുന്നതിൽ പ്രശ്നമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു. അതിൽ പ്രശ്നമില്ലെന്ന് നടൻ പറഞ്ഞു. അങ്ങനെ മമ്മൂട്ടി സിനിമയിൽ അഭിനയിക്കാൻ തയ്യാറായെന്നും സാജൻ ഓർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി