സംവിധായകന്‍ വൈശാഖ് സിനിമ തിരക്കുകളിലാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ബ്രൂസ് ലീ എന്ന മാസ്സ് ആക്ഷന്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് അദ്ദേഹം. മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍. വീണ്ടും മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യാന്‍ വൈശാഖ് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പോക്കിരി രാജ, മധുര രാജ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കു ശേഷം വൈശാഖ് എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയില്‍ ഉണ്ടെന്ന് കേള്‍ക്കുന്നു. മധുര രാജയുടെ രചിതാവ് ഉദയകൃഷ്ണ തന്നെയാണ് രചന. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടി വൈശാഖ് പ്ലാന്‍ ചെയ്യുന്നുണ്ട്.
നേരത്തെ മമ്മൂട്ടിയെ നായകനാക്കി ന്യൂയോര്‍ക്ക് എന്നൊരു ചിത്രം വൈശാഖ് പ്രഖ്യാപിച്ചിരുന്നു.കോവിഡ് കാരണം സിനിമ മുന്നോട്ട് പോയില്ല. എന്നാല്‍ ഈ സിനിമ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല.റോഷാക്ക് റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.