Webdunia - Bharat's app for daily news and videos

Install App

'അവന്‍ തന്നെയാണ് നല്ലത്, സിനിമ നന്നായിട്ടുണ്ട്'; താന്‍ അഭിനയിക്കേണ്ട സിനിമയില്‍ മോഹന്‍ലാല്‍ നായകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (08:44 IST)
മോഹന്‍ലാലിനെ നായകനാക്കി യോദ്ധ, നിര്‍ണയം എന്നിങ്ങനെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവന്‍. നിര്‍ണയത്തില്‍ ഡോക്ടര്‍ റോയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയാന്‍ കല്പകവാടിയാണ് നിര്‍ണയത്തിന്റെ തിരക്കഥയൊരുക്കിയത്. യഥാര്‍ഥത്തില്‍ നിര്‍ണയം സിനിമയില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയാണ്. സംഗീത് ശിവന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
വളരെ ഗൗരവക്കാരനായ ഒരു ഡോക്ടറായാണ് നിര്‍ണയത്തിലെ നായക കഥാപാത്രത്തെ ആദ്യം തീരുമാനിച്ചിരുന്നത്. അത്തരം വേഷം മമ്മൂട്ടി ഗംഭീരമായി ചെയ്യും എന്നതിനാലാണ് അത്. എന്നാല്‍, ആ സമയത്ത് മമ്മൂട്ടിക്ക് നല്ല തിരക്കായിരുന്നു. ഡേറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിക്കായി കാത്തുനിന്നാല്‍ സിനിമ വളരെ നീണ്ടുപോകുമെന്ന അവസ്ഥയായി. അപ്പോഴാണ് മമ്മൂട്ടിക്ക് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ സംഗീത് ശിവന്‍ തീരുമാനിച്ചത്. 
 
മമ്മൂട്ടിയുടെ ഡേറ്റ് പെട്ടന്ന് തരപ്പെടില്ലെന്ന് മനസിലായപ്പോള്‍ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നെന്ന് സംഗീത് ശിവന്‍ പറയുന്നു. വളരെ ഗൗരവക്കാരനായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി ഞാനും ചെറിയാന്‍ കല്പകവാടിയും ചേര്‍ന്നെഴുതിയത്. പിന്നീട് മോഹന്‍ലാലിന് വേണ്ടി തിരക്കഥ ഏറെക്കുറെ ഞങ്ങള്‍ മാറ്റിയെഴുതി. ഹ്യൂമറും റൊമാന്‍സും കൂടുതല്‍ ഉള്‍പ്പെടുത്തി. 
 
സിനിമ പുറത്തിറങ്ങിയ ശേഷം ആദ്യം ഞങ്ങളെ വിളിച്ചതു മമ്മൂട്ടി തന്നെയാണ്, 'വളരെ നല്ല സിനിമയാണ് ഇതില്‍ അവന്‍ തന്നെയാണ് നല്ലത്' എന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. സത്യത്തില്‍ ലാലിനായി തിരക്കഥ മാറ്റിയെഴുതിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും സംഗീത് ശിവന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments