എംടി - ഹരിഹരൻ - മമ്മൂട്ടി ടീം ഒന്നിക്കുന്നു; ഇത് രണ്ടാമൂഴത്തിന്റെ തുടക്കമോ?

എംടി - ഹരിഹരൻ - മമ്മൂട്ടി ടീം ഒന്നിക്കുന്നു; ഇത് രണ്ടാമൂഴത്തിന്റെ തുടക്കമോ?

Webdunia
ഞായര്‍, 4 നവം‌ബര്‍ 2018 (13:02 IST)
മലയാള സിനിമയിൽ ഇനി ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ്. ഒടിയൻ, മാമാങ്കം, കുഞ്ഞാലി മരയ്‌ക്കാർ, രണ്ടാമൂഴം, കർണ്ണൻ അങ്ങനെ പോകുന്നു ചിത്രങ്ങളുടെ ലിസ്‌റ്റ്. എന്നാൽ ഇതിൽ രണ്ടാമൂഴത്തിന് ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടതുണ്ട്. തന്റെ തിരക്കഥ തിരികെ വേണം എന്നാവശ്യപ്പെട്ട് എം ടി കോടതി കയറിയിരിക്കുകയാണ്.
 
എന്നാൽ ചിത്രം നടക്കുമെന്നും താൻ എംടിയെ കണ്ടിരുന്നു എന്നും സംവിധായകനായ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. അതേസമയം, എം ടിയുടെ തിരക്കഥ ഇല്ലെങ്കിലും മഹാഭാരതം എന്ന സിനിമ നടക്കുമെന്ന് നിർമ്മാതാവായ ബി ആർ ഷെട്ടി പറഞ്ഞതോടെ ആരാധകർ ചെറിയ കൺഫ്യൂഷനിലാണ്.
 
ഇതിനിടയിലാണ് മോഹൻലാലിൽ നിന്ന് ചിത്രം മറ്റ് താരങ്ങളിലേക്ക് വഴുതി മാറുകയാണെന്ന വാർത്തകൾ വന്നത്. മമ്മൂട്ടിയുടേയും ദിലീപിന്റേയും പേര് വരെ അതിൽ ഉണ്ടായിരുന്നു. മമ്മൂട്ടിക്ക് രണ്ടാമൂഴത്തിലെ ഭീമനായാൽ കൊള്ളാമെന്നുണ്ടായിരുന്നു എന്നും വാർത്തകളുണ്ട്. ഭീമനായി തനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി ഹരിഹരനോട് പറഞ്ഞതായും ചില വാർത്തകൾ വന്നിരുന്നു.
 
എന്നാൽ ആ വലിയ വാർത്ത സഫലമാകാൻ പോകുകയാണ്. എംടി - ഹരിഹരൻ - മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുകയാണ്. രണ്ടാമൂഴത്തിന്റെ തിരക്കഥ മറ്റാരെങ്കിലും വന്നാൽ നൽകുമെന്ന് എം ടി പറഞ്ഞിരുന്നു. അതിന് ശേഷം ഹരിഹരൻ എം ടിയെ കണ്ടതായി വാർത്തകൾ ഉണ്ട്. വീണ്ടും ഈ മൂവർ സംഘം ഒരിമിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ സിനിമാ മേഖലയിൽ നിന്നും വരുന്നത്.
 
എന്നാൽ ഇവർ ചെയ്യാൻ പോകുന്നത് രണ്ടാമൂഴം ആണോ എന്ന് വ്യക്തമല്ല. ഇത് വടക്കൻ പാട്ടുകളിലെ പയ്യംമ്പള്ളി ചന്തുവിന്റെ കഥയാണോ എന്നും സംശയമുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് അറിയാൻ കഴിയുന്നത്. എന്തിരുന്നാലും ആ വലിയ ചിത്രത്തിനായി കാത്തിരിക്കുകതന്നെ ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments