പള്ളീൽ വന്നാൽ പ്രാർത്ഥിക്കണം, ഫോട്ടോയെടുക്കരുതെന്ന് മമ്മൂട്ടി: വൈറലായി വീഡിയോ
പള്ളീൽ വന്നാൽ പ്രാർത്ഥിക്കണം, ഫോട്ടോയെടുക്കരുതെന്ന് മമ്മൂട്ടി: വൈറലായി വീഡിയോ
വ്യക്തിത്വം കൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമുള്ള നടനാണ് മമ്മൂട്ടി. താരജാഡകൾ ഇല്ലാതെതന്നെ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തി. സെൽഫിയെടുക്കാൻ ആളുകൾ എത്തുമ്പോഴും ആരെയും വെറുപ്പിക്കാതെ തന്നെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും മമ്മൂക്ക മടിക്കാറില്ല.
എന്നാൽ സാഹചര്യം നോക്കാതെ ക്യാമറയുമായി ഫോട്ടോ പിടിക്കാൻ വരുന്നവർക്ക് അദ്ദേഹം നല്ല മറുപടിയും കൊടുക്കാറുണ്ട്. അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എത്ര തിരക്കിലാണെങ്കിലും പള്ളിയിൽ പോകാൻ പ്രത്യേക സമയം കണ്ടെത്തുന്ന താരമാണ് മമ്മൂട്ടി.
പള്ളിയിൽ പ്രാർത്ഥിയ്‌ക്കാൻ എത്തിയ തന്റടുത്തേക്ക് ഫോട്ടോ എടുക്കാൻ എത്തിയ ആരാധകനോട് സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് പള്ളിയില്‍ വന്നാല്‍ ഫോട്ടോയെടുക്കരുത്. പള്ളിയില്‍ വന്നാല്‍ പള്ളിയില്‍ വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.