Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക രണ്ടും കല്‍പ്പിച്ചാണ് ! ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഷൂട്ടിങ് ദൃശ്യങ്ങള്‍ ലീക്കായി, മെഗാസ്റ്റാറിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (21:05 IST)
അനൗണ്‍സ്‌മെന്റ് നടന്ന സമയം മുതല്‍ മമ്മൂട്ടി ആരാധകരും ലിജോ ജോസ് പെല്ലിശ്ശേരി ആരാധകരും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇതാ പ്രതീക്ഷകള്‍ ഇരട്ടിപ്പിച്ച് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ലീക്കായിരിക്കുന്നു. 
 
അടിമുടി വ്യത്യസ്ത ഗെറ്റപ്പിലാണ് ഈ ചിത്രങ്ങളില്‍ മമ്മൂട്ടിയെ കാണുന്നത്. മീശ പറ്റെവെട്ടി, ചുരുണ്ട മുടിയുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് ഒരു ചിത്രത്തില്‍ കാണുന്നത്. മറ്റൊരു ചിത്രത്തില്‍ കൈലിയുമെടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം.

 
 
എസ്.ഹരീഷ് ആണ് സിനിമയുടെ തിരക്കഥ. പഴനിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം മമ്മൂട്ടിയുടെ സ്വന്തം കമ്പനിയാണ് നിര്‍മ്മിക്കുന്നത്. പഴനിയിലും വേളാങ്കണ്ണിയിലുമായി 40 ദിവസത്തെ ഷൂട്ടിങ് ആണ് സിനിമയ്ക്ക് തീരുമാനിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

അടുത്ത ലേഖനം
Show comments