'വില്ലന്‍ വരാര്‍'; ചുണ്ടില്‍ സിഗരറ്റുമായി മെഗാസ്റ്റാര്‍, പുതിയ സിനിമയിലെ ലുക്ക് പുറത്ത്

മുടി പുറകിലേക്ക് നന്നായി പതിപ്പിച്ചു ചീകിയൊതുക്കി താടിയില്ലാതെയാണ് മമ്മൂട്ടിയെ കാണുന്നത്

രേണുക വേണു
തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (09:43 IST)
Mammootty - Jithin K Jose Movie

Mammootty: നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഷൂട്ടിങ്ങിനിടയിലെ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചുണ്ടില്‍ സിഗരറ്റുമായി മാസ് ലുക്കിലാണ് മമ്മൂട്ടിയെ ഈ ചിത്രത്തില്‍ കാണുന്നത്. 
 
മുടി പുറകിലേക്ക് നന്നായി പതിപ്പിച്ചു ചീകിയൊതുക്കി താടിയില്ലാതെയാണ് മമ്മൂട്ടിയെ കാണുന്നത്. കൂളിങ് ഗ്ലാസും താരം വെച്ചിട്ടുണ്ട്. ഐക്കോണിക് കാറായ സ്റ്റാന്‍ഡേര്‍ഡ് 2000 പശ്ചാത്തലത്തില്‍ കാണാം. സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുന്ന വാഹനമായിരിക്കും ഇത്. അല്‍പ്പം ഗൗരവ ലുക്കിലാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്. ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടിയുടേത് നെഗറ്റീവ് വേഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
സെപ്റ്റംബര്‍ 25 നു നാഗര്‍കോവിലിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സൈക്കോപ്പാത്തായ ഒരു സീരിയല്‍ കില്ലര്‍ വേഷമാണ് മമ്മൂട്ടിയുടേത്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 
 


ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. വിനായകന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകന്റേത് പൊലീസ് കഥാപാത്രമാണ്. ഈ സിനിമയിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മമ്മൂട്ടി ഈയടുത്ത് താടിയെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments