Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍’; മമ്മൂട്ടിയുടെ മാസ്‌‌ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

‘ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍’; മമ്മൂട്ടിയുടെ മാസ്‌‌ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
, തിങ്കള്‍, 18 മാര്‍ച്ച് 2019 (10:11 IST)
മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. മെഗാസ്‌റ്റാറിന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ഫോട്ടോകളാണ് ആരാധകര്‍ക്ക് ഇടയില്‍ വൈറലാ‍യത്.

തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ മമ്മൂട്ടി പങ്കുവച്ച ചിത്രങ്ങള്‍ വളരെ വേഗം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ടാല്‍ മുപ്പതുകാരന്‍ പോലും നാണിച്ചു പോകുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്‌തിരിക്കുന്നത്.

"67 വയസുള്ള ഇങ്ങേരെ കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്" ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍' എന്നാണ് വേറൊരു ആരാധകന്റെ കമന്റ്. നൂറ് കണക്കിന് കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആക്ഷന് പ്രാധാന്യം നല്‍കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം പതിനെട്ടാം പടി ആഗസ്റ്റ് സിനിമാസാണ് നിര്‍മിക്കുന്നത്. സിനിമയില്‍ 'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ലൂസിഫറിന്റെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം ലാലേട്ടന്‍ ഒരു ചോദ്യം ചോദിച്ചു, ഞാന്‍ അമ്പരന്നു പോയി’; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്