Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശത്ത് മമ്മൂട്ടിക്ക് ഒഴിവുകാലം, ആരാധകര്‍ക്ക് നാട്ടില്‍ ഉത്സവകാലം, തിയറ്ററുകള്‍ നിറച്ച് 'കണ്ണൂര്‍ സ്‌ക്വാഡ്' !

kannur squad Mammootty

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (09:09 IST)
മമ്മൂട്ടി, മാറ്റത്തിനൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന താരം. കണ്ണൂര്‍ സ്‌ക്വാഡിലെ ജോര്‍ജ് മാര്‍ട്ടിനിലും പുതിയൊരു മമ്മൂട്ടിയെയാണ് കാണാനായത്. പോലീസ് യൂണിഫോം അണിഞ്ഞെത്തിയ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ജോര്‍ജ് മാര്‍ട്ടിന്‍ നടന്റെ കരിയറിലെ ബെസ്റ്റ് തന്നെയായി കഴിഞ്ഞു. മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറിയ കണ്ണൂര്‍ സ്‌ക്വാഡ് ആളെ കൂട്ടി പ്രദര്‍ശനം തുടരുകയാണ്. ദുബായില്‍ അവധി ആഘോഷിക്കുകയാണ് മമ്മൂട്ടി. ഇവിടെനിന്നുള്ള നടന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.
 
മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും വിദേശ സിനിമ വിതരണക്കാരനുമായ സമദ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴത്തെയും പോലെ ഫ്‌ലോറല്‍ പ്രിന്റഡ് ഷര്‍ട്ട് ധരിച്ചാണ് നടനെ കാണാന്‍ ആയത്.
 
സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് 60 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടി കഴിഞ്ഞു. കേരളത്തില്‍ മാത്രം 313 കൂടുതല്‍ തിയേറ്ററുകളില്‍ രണ്ടാമത്തെ ആഴ്ചയിലും സിനിമ പ്രദര്‍ശനം തുടരുകയാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

60ലും ചെറുപ്പം, സമൂഹമാധ്യമങ്ങളിൽ വൈറലായി ഗായിക സുജാതയുടെ പുത്തൻ ചിത്രങ്ങൾ