Webdunia - Bharat's app for daily news and videos

Install App

ഫ്ലെക്സിബിൾ ആയ നടനാര്? മോഹൻലാലോ മമ്മൂട്ടിയോ?- മമ്മൂട്ടിയെന്ന് ലോഹിത‌ദാസ് !

Webdunia
ചൊവ്വ, 14 മെയ് 2019 (12:05 IST)
മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങൾ നൽകിയിട്ടുള്ള സംവിധായകനാണ് ലോഹിതദാസ്. ഇവരിൽ മികച്ച നടൻ ആര് എന്ന ചോദ്യം ഒരിക്കൽ ലോഹിതദാസ് നേരിട്ടിരുന്നു. ഇരുവരും മികച്ചതാണ് എന്നാണ് ലോഹിതദാസ് തതുല്യമായി ഇരുവർക്കുമൊപ്പം നിന്ന് പറഞ്ഞത്. 
 
മമ്മൂട്ടിയാണ് മോഹൻലാലിനെക്കാൾ കൂടുതൽ ഫ്ലെക്സിബിൾ എന്നാണ് ലോഹിതദാസിന്റെ അഭിപ്രായം. അതിനു വ്യക്തമായ കാരണവും അദ്ദേഹം മുന്നിലേക്ക് വെയ്ക്കുന്നുണ്ട്.  
 
‘മോഹൻലാൽ വളരെ നാച്ചുറൽ ആയ ഒരു ആക്ടറാണ്. അനായാസമായി അഭിനയിക്കുന്ന അസാധ്യമായ കഴിവുള്ള നടൻ. പക്ഷെ മോഹൻലാൽ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളിലും കഥാപാത്രത്തെ മാത്രമല്ല അദ്ദേഹത്തിന്റെ ഒരംശവും നമുക്ക് എപ്പോഴും കാണാൻ സാധിക്കും. എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ച് അങ്ങനെ അല്ല.‘
 
‘മമ്മൂട്ടിയുടെ ഒരംശവും കഥാപാത്രങ്ങളിൽ കാണാൻ സാധിക്കില്ല. കഥാപാത്രം മാത്രമായിരുന്നു ആ സിനിമയിൽ ഉണ്ടാവുക. തനിയാവർത്തനം ആണെങ്കിലും, അമരം ആണെങ്കിലും, ഭൂതക്കണ്ണാടി ആണെങ്കിലും, പൊന്തന്മാട ആണെങ്കിലും, അതിലൊക്കെ മമ്മൂട്ടിയെ കാണാൻ സാധിക്കില്ല, കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ. ആ അർത്ഥത്തിൽ, അതായത് വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ മമ്മൂട്ടിയാണ് കൂടുതൽ ഫ്ലെക്സിബിലിറ്റിയുള്ള നടൻ. :- ലോഹിതദാസ് ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.
 
തനിയാവർത്തനം മുതൽ കിരീടവും ചെങ്കോലുമായി കൗരവരും പാഥേയവും ദശരഥവും കമലദളവും ഭരതവും അമരവും അങ്ങനെ ഒട്ടേറെ അനശ്വരങ്ങളായ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച തിരക്കഥാകൃത്ത്. സംവിധായകനായി ഭൂതക്കണ്ണാടിയും, ജോക്കറും, കസ്തൂരിമാനും നമുക്ക് നൽകിയ ഇതിഹാസമാണ് അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments