എസ് ഐ മണി ചാർജെടുത്തു, ഇനി കളി മാറും! - ഉണ്ട സ്പെഷ്യലാകുന്നതിങ്ങനെ
എട്ട് ക്യാരക്ടർ പോസ്റ്ററുകൾക്ക് ശേഷമാണ് ഒൻപതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.
Publish Date: Mon, 13 May 2019 (12:05 IST)
Updated Date: Mon, 13 May 2019 (12:07 IST)
പ്രേക്ഷകർ അൽപ്പം അക്ഷമയോടുകൂടി തന്നെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പേര് പ്രഖ്യാപിച്ചത് മുതൽ തന്നെ പ്രേക്ഷകമനസ്സിൽ ഇടം നേടിക്കഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് ആരാധകൻ ഏറ്റെടുക്കുന്നത്.
എട്ട് ക്യാരക്ടർ പോസ്റ്ററുകൾക്ക് ശേഷമാണ് ഒൻപതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. 'ഇൻസ്പെക്ടർ മണിസാർ' എന്ന് സഹപ്രവർത്തകർ വിളിക്കുന്ന സബ് ഇൻസ്പെക്ടർ മണികണ്‌ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയത്. പിന്നാലെ പൊലീസ് വേഷത്തിൽ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തെത്തി തുടങ്ങി. പൊലീസ് യൂണിഫോമിൽ തന്നെയാണ് മമ്മൂട്ടിയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്കും.
ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട്.