Select Your Language

Notifications

webdunia
webdunia
webdunia
webdunia

Patriot: പാട്രിയോട്ട് അവസാന ഷെഡ്യൂളിലേക്ക്; ശേഷം മമ്മൂട്ടി അടൂരിനൊപ്പം

ജനുവരി അവസാനത്തോടെ പാട്രിയോട്ട് ചിത്രീകരണം പൂര്‍ത്തിയാകാനാണ് സാധ്യത

Mammootty
Mammootty

Patriot: മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' അവസാന ഷെഡ്യൂളിലേക്ക്. കൊച്ചിയിലാണ് പാട്രിയോട്ടിന്റെ ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം. മോഹന്‍ലാലും ഈ ഷെഡ്യൂളില്‍ ഭാഗമായേക്കും. 
 
ജനുവരി അവസാനത്തോടെ പാട്രിയോട്ട് ചിത്രീകരണം പൂര്‍ത്തിയാകാനാണ് സാധ്യത. ഏപ്രിലില്‍ ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതിനൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ സാന്നിധ്യവും ഈ സിനിമയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. 
 
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി-അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം ആരംഭിക്കും. ഏതാണ്ട് ഒരു മാസത്തോളം മാത്രമാണ് മമ്മൂട്ടി-അടൂര്‍ ചിത്രത്തിന്റെ ഷൂട്ടിങ്. കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ ഷൂട്ടിങ് വേഗം തീര്‍ക്കാനാണ് സാധ്യത. അതിനുശേഷം മമ്മൂട്ടി അഭിനയിക്കുക നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി