പേരൻപ് ഒന്നു വന്നോട്ടെ, മമ്മൂട്ടി വിസ്മയം കാണാൻ കിടക്കുന്നതേയുള്ളു!
മമ്മൂട്ടിയുടെ നിർബന്ധം മലയാളികൾക്ക് വേണ്ടി, പേരൻപ് ബഹുഭാഷാ ചിത്രം?
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. തമിഴിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും, ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് പുതിയ റിപ്പോർട്ടുകൾ.
മലയാളികൾക്ക് ഈ സിനിമ ഇഷ്ടമാകുമെന്നും അവർ അംഗീകരിക്കുമെന്നും മമ്മൂട്ടി പറഞ്ഞതായും ഒടുവിൽ മമ്മൂട്ടിയുടെ നിർബന്ധത്തിൽ ചിത്രം മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്.
അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള വേഷങ്ങളിലേക്ക് കൂടി ചുവടു മാറ്റുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ തമിഴിലേക്കുള്ള രംഗപ്രവേശവും. കൊടൈക്കനാലിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം.