പുഴു ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. മമ്മൂട്ടിക്കൊപ്പം പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ഇന്ദ്രന്‍സും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗ് ഇടവേളയില്‍ ഇന്ദ്രന്‍സിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂട്ടി ക്യാമറ കൈകളിലെടുത്തപ്പോള്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ക്കും കൗതുകമായി. ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒടുവില്‍ മമ്മൂട്ടി ഇന്ദ്രന്‍സിന്റെ പടം ക്യാമറയില്‍ പകര്‍ത്തി.
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാ?ന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത്?.നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി ഒരു താര നിര തന്നെ സിനിമയിലുണ്ട്.